logo
add image
രാജ്യത്തിന്റെ പകുതിയോളം ഹോട്ട് സ്‌പോട്ടുകള്‍

രാജ്യത്തിന്റെ പകുതിയോളം ഹോട്ട് സ്‌പോട്ടുകള്‍

ന്യൂഡല്‍ഹി. ഇന്ത്യയുടെ പകുതിഭാഗത്തുള്ള പ്രദേശങ്ങളും വരള്‍ച്ചയുടെ പിടിയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഉത്തരേന്ത്യന്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത ജലക്ഷാമമാണ് നേരിടുന്നത്. കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കൃഷി നാശത്തെ തുടര്‍ന്ന് 82 ലക്ഷം കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്. ടാങ്കറുകളില്‍ എത്തുന്ന വെള്ളമാണ് പലപ്പോഴും ഇവിടുത്തെ ഗ്രാമീണരുടെ ആശ്രയം. കൂടാതെ തമിഴ്‌നാട്ടിലും വരള്‍ച്ച രൂക്ഷമായി വരികയാണ്. ഛത്തീസ്ഗഡിനെയും രാജസ്ഥാനെയും ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ വരള്‍ച്ച ബാധിച്ചെന്ന് പറയാം. 
    നീതി ആയോഗാണ് ഇക്കാര്യം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഭൂഗര്‍ഭ ജലനിരപ്പ് അപകടകരമാം വണ്ണം താഴുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയിലും ചെന്നൈ, ഹൈദരാബാദ്, ബെംഗളുരു തുടങ്ങി രാജ്യത്തെ 21 പ്രധാന നഗരങ്ങളില്‍ അടുത്ത വര്‍ഷമാകുമ്പോഴേക്കും ഭൂഗര്‍ഭജലം ഇല്ലാതാകും. രാജ്യത്തുള്ള മൊത്തം ജനസംഖ്യയില്‍ 40 ശതമാനം പേര്‍ക്കും വെള്ളം കുടിക്കാന്‍ പോലും കിട്ടാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും റിപ്പോര്‍ട്ട് ചുണ്ടിക്കാണിക്കുന്നു. മലിനമായ ജലം ഉപയോഗിക്കുന്നതു മൂലം വര്‍ഷം തോറും രണ്ടുലക്ഷം പേര്‍ ഇന്ത്യയില്‍ മരണമടയുന്നുണ്ടെന്നും നീതി ആയോഗ് വ്യക്തമാക്കി. 

RELATED STORIES

Top