logo
add image
ജനിച്ചപ്പോള്‍ ആപ്പിളിന്റെ ഭാരം

ജനിച്ചപ്പോള്‍ ആപ്പിളിന്റെ ഭാരം

ലോസാഞ്ചലസ്. ജനിച്ചപ്പോള്‍ ആപ്പിളിന്റെയത്ര ഭാരമേയുണ്ടായിരുന്നുള്ളു കുഞ്ഞു സേബിയ്ക്ക്.  ഒരു ദിവസത്തെ ആയുസ്സ്. അതായിരുന്നു ഡോക്ടര്‍മാര്‍ അവള്‍ക്കു വിധിച്ചത്. ഡോക്ടര്‍മാര്‍ എഴുതിയ വിധിയെ അതിജീവിച്ച് ജീവിതത്തിലേക്ക് ചിരി നിറയ്ക്കുകയാണ് അവളിപ്പോള്‍. കാലിഫോര്‍ണിയ ഷാര്‍പ്പ് മേരി ബിര്‍ച്ച് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു സേബി. ഇപ്പോള്‍ അഞ്ചുമാസമാണ് അവളുടെ പ്രായം.

       2018 ഡിസംബര്‍ 23നാണ് സിസേറിയനിലൂടെ കുഞ്ഞ് ജനിച്ചത്. അപ്പോള്‍ ഗര്‍ഭം 23 ആഴ്ച മാത്രമായിരുന്നു പിന്നിട്ടിരുന്നത്.മാതാവിന്  ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നേരിട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുന്നത്. 245 ഗ്രാമായിരുന്നു അന്നവളുടെ തൂക്കം. 
   
   പുറത്തു വന്നപ്പോള്‍ ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളായ ആന്തരീക രക്തസമ്മര്‍ദ്ദം പോലുള്ളവയൊന്നും സേബിയില്‍ കണ്ടില്ല. അതുകൊണ്ടു തന്നെ അവള്‍ക്ക് വേഗത്തില്‍ ജീവിതം തിരിച്ചു പിടിക്കാനായി.  ഇപ്പോഴവള്‍ക്ക് 2.2 കിലോഗ്രാം തൂക്കമുണ്ട്. 

    മാതാപിതാക്കളുടെ സ്വകാര്യതയെ മാനിച്ചാണ് തങ്ങളിക്കാര്യം മറച്ചു വെച്ചതെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. ലോകത്തിലെ ഏറ്റവും കുറഞ്ഞ ഭാരവുമായി ജനിക്കുന്ന കുട്ടിയെന്ന റെക്കോര്‍ഡ് സേബിയുടെ പേരിലാണ്. 
 

RELATED STORIES

Top