logo
add image
 കാലവര്‍ഷം ശക്തിപ്പെടുന്നു; മുന്നറിയിപ്പ്

കാലവര്‍ഷം ശക്തിപ്പെടുന്നു; മുന്നറിയിപ്പ്

തിരുവനന്തപുരം. കാലവര്‍ഷം ശക്തി പ്രാപിച്ചു വരുന്നു. ഭൂതത്താന്‍കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കാനിടയുണ്ടെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച വരെ മഴ കനക്കുമെന്നാണ് നിലവില്‍ കണക്കു കൂട്ടുന്നത്. 
    
 പെരിയാറില്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍, മലപ്പുറം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

കൂടാതെ ലക്ഷദ്വീപിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ ശക്തമായിരിക്കുമെന്ന മുന്നറിപ്പിന്റെ പശ്ചാത്തലത്തിലാണ് റെഡ് അലേര്‍ട്ട്. 
 

RELATED STORIES

Top