logo
add image
രണ്ടര വയസ്സുകാരിയുടെ കൊലപാതകം; പ്രതിഷേധം 

രണ്ടര വയസ്സുകാരിയുടെ കൊലപാതകം; പ്രതിഷേധം 

അലിഗഡ്. പതിനായിരം രൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ രണ്ടര വയസ്സുള്ള പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊല ചെയ്ത സംഭവത്തില്‍ രാജ്യത്താകെ പ്രതിഷേധം ശക്തമാകുന്നു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. മെയ് 30 ന് കുട്ടിയെ കാണാതായിരുന്നു. പിന്നീട് കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ട നിലയില്‍ മാലിന്യക്കൂനയില്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. 

   സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ അസ്ലമിനെയും സാഹിദിനെയും പോലീസ് അറസ്റ്റു ചെയ്തു. വിചാരണ നടപടികള്‍ വേഗത്തില്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. 

കുട്ടിയുടെ മുത്തച്ഛനില്‍ നിന്ന് 50000 രൂപ സാഹിദ് കടമായി വാങ്ങിയിരുന്നു. ഇതില്‍ 10000 രൂപ തിരികെ നല്‍കാനുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി ലഭ്യമാക്കുന്നതിനായി. പ്രതിഷേധം ശക്തമാവുകയാണ്. കുട്ടിയുടെ മരണം അന്വേഷിക്കുന്നതിനായ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 
 

RELATED STORIES

Top