logo
add image
പി വൈ പി എയൂടെ ആഭിമുഖ്യത്തില്‍ യൂത്ത് ക്യാമ്പും വിദ്യാഭ്യാസ സഹായ വിതരണവും

പി വൈ പി എയൂടെ ആഭിമുഖ്യത്തില്‍ യൂത്ത് ക്യാമ്പും വിദ്യാഭ്യാസ സഹായ വിതരണവും

കുണ്ടറ സെന്റര്‍ പി വൈ പി എയുടെ ആഭിമുഖ്യത്തില്‍ നടന്ന യൂത്ത് ക്യാമ്പിന് അനുഗ്രഹീത സമാപ്തി.  2019 ജൂണ്‍ 05ന് നടന്ന ക്യാമ്പ് സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ വി. വൈ തോമസാണ് ഉദ്ഘാടനം ചെയ്തത്. ഒപ്പം വിദ്യാഭ്യാസ ധനസഹായ വിതരണവും നടന്നു. പാസ്റ്റര്‍ ജോണ്‍ റ്റി വര്‍ഗീസാണ് ക്ലാസ്സുകള്‍ നയിച്ചത്. 
    
    ബ്രദര്‍ സുരേഷ് വില്‍സണ്‍ അനുഭവ സാക്ഷ്യം പങ്കുവെച്ചു. ബ്രദര്‍ ബോവസ് കൊട്ടാരക്കരയാണ് ആരാധനയ്ക്ക് നേതൃത്വം നല്‍കിയത്. 
 
   പി വൈ പി എയുടെ കൊട്ടാരക്കര മേഖലാ വൈസ് പ്രസിഡന്റ് ബ്രദര്‍ ബ്ലെസ്സന്‍ ബാബു, ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ ജസ്റ്റിന്‍ ജോസഫ്, കുണ്ടറ സെന്റര്‍ സെക്രട്ടറി  പാസ്റ്റര്‍ പൊന്നച്ചന്‍ ഏബ്രഹാം, കുണ്ടറ സെന്റര്‍ സണ്‍ഡേസ്‌കൂള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് പാസ്റ്റര്‍ ജയിംസ് വി.റ്റി, സഹോദരീ സമാജം എക്‌സിക്യൂട്ടീവ് സിസ്റ്റര്‍ ലേഖാ ബിജു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. 
 

RELATED STORIES

Top