logo
add image
മാമംഗലം ചര്‍ച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തില്‍ ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വു യോഗങ്ങളും

മാമംഗലം ചര്‍ച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തില്‍ ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വു യോഗങ്ങളും

മാമംഗലം. മാമംഗലം ചര്‍ച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 3 മുതല്‍ 23 വരെ ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വ്വു യോഗങ്ങളും നടത്തപ്പെടുന്നു. മാമംഗലം ചര്‍ച്ച് ഓഫ് ഗോഡ് ഹാളില്‍ വെച്ചു നടക്കുന്ന യോഗങ്ങളില്‍ പാസ്റ്റര്‍മാരായ റവ. സി സി തോമസ്, ജെ ജോസഫ്, റ്റി ഡി ബാബു, അനീഷ് കാവാലം, അനീഷ് ഏലപ്പാറ, ഡാനി ജോസഫ്, ബിനു ചെറിയാന്‍ തുടങ്ങി നിരവധി ദൈവദാസന്മാര്‍ വചനം ശുശ്രൂഷിക്കും. 

   ദൈവമക്കളോടൊപ്പം താമസിച്ച് ഉപവാസപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്കായി ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആദ്യത്തെ പന്ത്രണ്ടു ദിവസം പകല്‍ ഭവനങ്ങളിലും രാത്രി സഭാഹോളിലും ആയിരിക്കും യോഗങ്ങള്‍ നടക്കുന്നത്. ചര്‍ച്ച് കൊയര്‍ ഗാനങ്ങളാലപിക്കും. 
 

RELATED STORIES

Top