logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
സ്‌കൂളുകള്‍ക്ക് മാര്‍ഗ്ഗരേഖകള്‍ നിര്‍ദ്ദേശിച്ച് പോലീസ്

സ്‌കൂളുകള്‍ക്ക് മാര്‍ഗ്ഗരേഖകള്‍ നിര്‍ദ്ദേശിച്ച് പോലീസ്

തിരുവനന്തപുരം. സ്‌കൂളുകളിലും ഒപ്പം ബസുകളിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി നിരവധി നിര്‍ദ്ദേശങ്ങളാണ് പോലീസ് മുന്നോട്ടു വയ്ക്കുന്നത്. സ്‌കൂളുകള്‍ക്കു ചുറ്റും ഉയരമുള്ള മതിലുണ്ടായിരിക്കണമെന്നും ക്രിമിനല്‍ പശ്ചാത്തലങ്ങളുള്ളവരെ ജോലിയ്ക്കു നിയോഗിക്കരുതെന്നും മാര്‍ഗ്ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നു. 

ക്ലാസ്സ് നടക്കുന്ന സമയത്ത് മറ്റു തൊഴിലുകള്‍ക്കായി ആളുകളെ സ്‌കൂള്‍ വളപ്പില്‍ കയറ്റുന്നതു തടയണം. മാതാപിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും പോലും അനുവാദമില്ലാതെ  സ്‌കൂള്‍ വളപ്പില്‍ പ്രവേശിക്കുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തണം. 

സ്‌കൂളിന്റെ പ്രവേശനകവാടത്തിലും വരാന്ത, ഓഫീസ്, ഓഡിറ്റോറിയങ്ങള്‍, ലൈബ്രറികള്‍, ലാബൂകള്‍ തുടങ്ങിയ ഇടങ്ങളിലൊക്കെ ക്യാമറകള്‍ സ്ഥാപിക്കുകയും ക്യാമറകളില്‍ പതിയുന്ന ദൃശ്യങ്ങള്‍ ഒന്നരമാസത്തോളം സൂക്ഷിച്ചു വയ്ക്കുന്നത് അനിവാര്യമാണെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശ രേഖയില്‍ എടുത്തു പറയുന്നു. 

സ്‌കൂള്‍ ബസില്‍ കുട്ടികളുടെ യാത്രയ്ക്ക് കൂടുതല്‍ സുരക്ഷയൊരുക്കി പോലീസ് മാര്‍ഗ്ഗരേഖ. ബസില്‍ ട്രാന്‍സ്‌പോര്‍ട്ട് മാനേജരും ഒരു ടീച്ചറും യാത്ര ചെയ്യണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വാഹനമോടിച്ച് അഞ്ചുവര്‍ഷമെങ്കിലും പരിചയമുള്ളയാളെ മാത്രമേ ഡ്രൈവറായി നിയമിക്കാന്‍ പാടുള്ളു. മാത്രമല്ല, ഡ്രൈവിങിനിടെയുള്ള നിയമലംഘനത്തിനു പിഴയടക്കേണ്ടിവന്നവരെ  ഒഴിവാക്കണം. 

    അഞ്ചാംക്ലാസിനു താഴേയ്ക്കുള്ള കുട്ടികളെ സ്റ്റോപ്പില്‍ ഇറക്കുമ്പോള്‍ കുട്ടിയുടെ രക്ഷിതാവ് സ്റ്റോപ്പിലുണ്ടെന്ന് ഉറപ്പു വരുത്തണം. കുട്ടിയെ തനിയെ റോഡില്‍ ഇറക്കാന്‍ പാടില്ല. ബസില്‍ ഒരു സ്ത്രീ ജീവനക്കാരിയുണ്ടായിരിക്കണം.  രാവിലെയും വൈകീട്ടും ബസില്‍ ഹാജര്‍ എടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 
   
    ഡ്രൈവറുടെ കാഴ്ച ശക്തിയും ആരോഗ്യവും പരിശോധിക്കുകയും ജീവനക്കാരൂടെ വേരിഫിക്കേഷന്‍ നിര്‍ബന്ധമായും എടുക്കുകയും വേണം. ഡ്രൈവറോടും ക്ലീനറോടുമൊപ്പം കുട്ടി തനിച്ചാകുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ല.
    ബസുകളില്‍ ഫസ്റ്റ് എയ്ഡ് ബോക്‌സ്, അഗ്നിശമന സംവിധാനങ്ങള്‍ തുടങ്ങിയവ നിര്‍ബന്ധഘമായും ഘടിപ്പിക്കണം. മഞ്ഞ നിറമുള്ള ബസിന്റെ ഇരുവശങ്ങളിലും സ്‌കൂളിന്റെ പേരെഴുതിയിരിക്കണം. വേഗപ്പൂട്ട് ഘടിപ്പിച്ച് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ സെറ്റ് ചെയ്യണം. 

RELATED STORIES

Top