logo
add image
ഐ പി സി കര്‍ണാടക സ്റ്റേഐ പി സി കര്‍ണാടക സ്റ്റേറ്റ് സണ്‍ഡേസ്‌കൂള്‍ അസോസിയേഷന്റെ  പ്രവര്‍ത്തനോദ്ഘാടനം  ജുണ്‍ 9 ന് 

ഐ പി സി കര്‍ണാടക സ്റ്റേഐ പി സി കര്‍ണാടക സ്റ്റേറ്റ് സണ്‍ഡേസ്‌കൂള്‍ അസോസിയേഷന്റെ  പ്രവര്‍ത്തനോദ്ഘാടനം  ജുണ്‍ 9 ന് 

ബെംഗളുരു. ഐ പി സി യുടെ കര്‍ണാടക സ്‌റ്റേറ്റ് സൗത്ത് കാനറാ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സണ്‍ഡേസ്‌കൂളിന് പുതുതായി രൂപീകരിച്ച അസോസിയേഷന്റെ പ്രവര്‍ത്തന ഉദ്ഘാടനം 2019 ജൂണ്‍ 9  ഞായറാഴ്ച വൈകീട്ട് 4:00ന് കര്‍ണാടക- ധര്‍മ്മസ്ഥലത്തിനടുത്തുള്ള ഐ പി സി മഹനീയം, കാരിത്തടുക്ക സഭാഹാളില്‍ വച്ചു നടത്തപ്പെട്ടു. സമ്മേളനത്തില്‍ സൗത്ത് കാനറ സെന്ററിന്റെ സണ്ടേസ്‌കൂള്‍ അസോസിയേഷന്‍ ഡയറക്ടറായ പാസ്റ്റര്‍ സാജന്‍ സക്കറിയ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സണ്ടേസ്‌കുള്‍ അസോസിയേഷന്‍ പ്രസിഡന്റായ അഡ്വ. ജിയോ ജോര്‍ജ്ജ് സമ്മേളനം ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ പാസ്റ്റര്‍ റ്റി ഒ തോമസ് മുഖ്യസന്ദേശം നല്‍കി. 
     സമ്മേളനത്തോടൊപ്പം നടക്കുന്ന വിദ്യാഭ്യാസ സഹായ വിതരണത്തിന്റെയും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെയും ഉദ്ഘാടനം അസോസിയേഷന്‍ സെക്രട്ടറിയായ ബ്രദര്‍ പ്രദീപ് മാത്യു നിര്‍വഹിച്ചു. സമ്മേളനത്തിന് ബ്രദര്‍ പി വി ബെന്നി, പാസ്റ്റര്‍ എബി തോമസ്, സിസ്റ്റര്‍ മഞ്ജുള എന്നിവര്‍ നേതൃത്വം നല്‍കി. 
 

RELATED STORIES

Top