logo
add image
യു എസില്‍ ഓര്‍ഡര്‍ ചെയ്ത ഐറ്റവുമായി പറന്നു വരും ഡ്രോണ്‍

യു എസില്‍ ഓര്‍ഡര്‍ ചെയ്ത ഐറ്റവുമായി പറന്നു വരും ഡ്രോണ്‍

ലാസ് വേഗസ്. യുഎസില്‍ ഇനി മുതല്‍ ഉപഭോക്താക്കള്‍ ഓര്‍ഡര്‍ ചെയ്ത പാക്കറ്റുകളുമായി പറക്കുന്ന ഡ്രോണുകളെ കാണാം. ആമസോണ്‍ കമ്പനിയാണ് അധികം താമസിയാതെ പാക്കറ്റുകളുടെ ഡെലിവറി ഡ്രോണുകള്‍ക്കു വിട്ടുകൊടുക്കാനൊരുങ്ങുന്നത്. എന്നാല്‍ സേവനം എന്നു മുതല്‍ ആരംഭിക്കുമെന്നത് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 

വീടുകളുടെ പിന്നില്‍ നില്‍ക്കുന്ന വ്യക്തികള്‍, വൈദ്യുതി ലൈനുകള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവയെയൊക്കെ ഒഴിവാക്കി നിലത്തിറങ്ങാന്‍ ശേഷിയുള്ളവയാണ് ഡ്രോണുകളെന്ന് ആമസോണ്‍ റീടെയില്‍ തലവനായ ജെഫ് വില്‍കി വ്യക്തമാക്കി. 24 കിലോമീറ്റര്‍ പറക്കുവാന്‍ ശേഷിയുള്ള ഡ്രോണുകള്‍ക്ക് 2.3 കിലോഗ്രാം വരെയുള്ള ഭാരങ്ങള്‍ വഹിക്കാന്‍ കഴിയും. അരമണിക്കൂര്‍ സമയത്തിനുള്ളില്‍ വിതരണം പൂര്‍ത്തിയാക്കി തിരിച്ചെത്താനാവും. 

നേരത്തെ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും യു എസിലെ ഡ്രോണ്‍ ഉപയോഗ നിയന്ത്രണത്തിന് അധികാരമുള്ള ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പോലുള്ള ഏജന്‍സികളുടെ അനുമതി ലഭിക്കാത്തതിനാല്‍ അതിന് കഴിഞ്ഞിരുന്നില്ല. ഇപ്പോഴും വിവിധ  ഏജന്‍സികളുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ് കമ്പനി. 
 

RELATED STORIES

Top