logo
add image
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബൈക്കുമായി റിവോള്‍ട്ട്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബൈക്കുമായി റിവോള്‍ട്ട്

ന്യൂഡല്‍ഹി. നിര്‍മ്മിത ബുദ്ധിയുള്ള വൈദ്യുത ബൈക്ക് വിപണിയിലിറക്കാനൊരുങ്ങുകയാണ് റിവോള്‍ട്ട്. ഒഒരു പ്രാവശ്യം ചാര്‍ജ്ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് പരാവധി 85 കിലോമീറ്റര്‍ വേഗവുമായി ബൈക്ക് നിരത്തിലിറങ്ങുന്നത്. ആര്‍വി 400 എന്ന ബൈക്ക് അടുത്ത നാലുമാസത്തിനുള്ളില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട 7 നഗരങ്ങളിലെ നിരത്തു കൈയടക്കും.

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചും വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത .മാത്രമല്ല, വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലം കണ്ടെത്താനും വാഹനത്തിന്റെ പെര്‍ഫോമന്‍സ് വിലയിരുത്താനുമൊക്കെ ആപ്പ് സഹായിക്കും. ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പോര്‍ട്ടബിള്‍ ബാറ്ററി ചാര്‍ജ്ജ് ആകുന്നതിന് 4 മണിക്കൂര്‍ വേണം.
 

RELATED STORIES

Top