logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
കൊച്ചിയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കൊച്ചിയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കൊച്ചി. കൊച്ചിയിലെ പ്രധാന ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ആക്രമണം ലക്ഷ്യമിട്ട് ഐ എസ് ഭീകരര്‍. ഇന്റലിജന്‍സിനാണ് ഇതു സംബന്ധിച്ച് വിവരം ലഭിച്ചത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി വിമാനത്താവളത്തിലുള്‍പ്പെടെ യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കുകയും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ കേരള തീരത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളും ശ്രീലങ്കയുമാണ് നിലവില്‍ ഐഎസ് ഭീകരര്‍ താവളമാക്കുന്നത്.

സിറിയയിലെയും ഇറാഖിലെയും ഐ എസ് സംഘടനയ്ക്ക് ശക്തി ക്ഷയിച്ചതിനാല്‍ കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം വേരുറപ്പിക്കാനാണ് സംഘടനയുടെ ശ്രമം. ഇവരുടെ ടെലഗ്രാം മെസന്‍ജര്‍ സന്ദേശമാണ് ഇന്റലിജന്‍സ് വിഭാഗം ചോര്‍ത്തിയത്. കേരളത്തില്‍ 21 കൗണ്‍സിലിംഗ് സെന്ററുകളിലായി ഐ എസ് ആശയങ്ങളോട് ആഭിമുഖ്യമുള്ള 3000 പേരെ പിന്തിരിപ്പിക്കാനായെന്ന് പോലീസ് വ്യക്തമാക്കുന്നു. 
 

RELATED STORIES

Top