logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ദയാവധത്തിന് അനുമതി നല്‍കി വിക്‌ടോറിയ 

ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ദയാവധത്തിന് അനുമതി നല്‍കി വിക്‌ടോറിയ 

മെല്‍ബണ്‍. രോഗം മൂര്‍ച്ഛിച്ച അവശനിലയിലായ രോഗികള്‍ക്ക് ദയാവധം അനുവദിക്കുന്നതിനുള്ള അനുമതി നല്‍കി ഓസ്‌ട്രേലിയയിലെ വിക്‌ടോറിയ സംസ്ഥാനം. കഴിഞ്ഞ ബുധനാഴ്ച മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. രോഗികള്‍ക്ക് അവരുടെ ജീവിതം അവസാനിപ്പിക്കുന്നതിനുള്ള മാന്യമായ അവസരം നല്‍കലാണ് നിയമത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി ഡാനിയേല്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി. 

ഗുരുതരമായ രോഗം ബാധിച്ച് ഒരു വര്‍ഷത്തെ ആയുസ് മാത്രം ബാക്കിയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കു മാത്രമായിരിക്കും ദയാവധത്തിന് അനുമതി ലഭിക്കുക. ഈ വര്‍ഷം 12 പേരായിരിക്കും നിയമം പ്രയോജനപ്പെടുത്തുന്നത്. ഇവരുടെ നിയമ ഉപയോഗം കൃത്യമായി വിലയിരുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലോകത്തിലെ പ്രമുഖ രാഷ്ട്രങ്ങളില്‍ ഒന്നും തന്നെ ദയാവധത്തെ നിയമപരമായി അംഗീകരിച്ചിട്ടില്ല. 
 

RELATED STORIES

Top