logo
add image
വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു

വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി. കേരളത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച  വവ്വാലുകളില്‍ 12 എണ്ണത്തില്‍ നിപ്പാ വൈറസ് സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരണം. കേന്ദ്ര ആരോഗ്യമന്ത്രിയായ ഹര്‍ഷവര്‍ധനാണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്. 

എറണാകുളത്ത് നിപാ വൈറസ് ബാധിച്ചത് ജൂണ്‍ ആദ്യആഴ്ചയായിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിച്ചത് വൈറസിന്റെ വ്യാപനം ഒരു പരിധിവരെ തടയുന്നതിന് കാരണമായി. വൈറസ്  ബാധിച്ച വിദ്യാര്‍ത്ഥിയുമായി അടുത്ത് ഇടപഴകിയവരെ നിരീക്ഷണ വിധേയമാക്കിയെങ്കിലും ഒരാളിലും രോഗം കണ്ടെത്തിയില്ല. 

പശ്ചിമബംഗാളിലും കേരളത്തിലുമാണ് നിപാ മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2001ല്‍ 45 പേരും 2007ല്‍ അഞ്ചുപേരും മരിച്ചതായാണ് ലഭ്യമായ വിവരം. കേരളത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

RELATED STORIES

Top