logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
 വിടവാങ്ങിയത് സമാനതകളില്ലാത്ത നേതാവ്.

വിടവാങ്ങിയത് സമാനതകളില്ലാത്ത നേതാവ്.

നീണ്ട നാല്പതു വര്‍ഷം പെന്തക്കോസ്തിന്റെ മുന്‍നിര നേതാക്കളിലൊരാളായിരുന്ന സമാനതകളില്ലാത്ത ശാന്തതയ്ക്കുടമയായിരുന്ന റ്റി പി സാര്‍ താന്‍ പ്രിയംവച്ച കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.  കോട്ടയത്ത് വാഴൂര്‍ തോട്ടുങ്കല്‍ ഇ പി പോത്തന്‍- അച്ചാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായാണ് താന്‍ ജനിച്ചത്. വളരെ സാമ്പത്തികമായി ബുദ്ധിമുട്ടിയ ബാല്യ കൗമാരങ്ങള്‍ പിന്നിട്ടതിനാല്‍ തന്നെ ദൈവം ഏതെങ്കിലും നിലയില്‍ ഉയര്‍ത്തിയാല്‍ സാമ്പത്തീകമായി ബുദ്ധിമുട്ടുന്ന കുഞ്ഞുങ്ങള്‍ക്ക് സഹായമാകണമെന്ന ഉറച്ച തീരുമാനം അദ്ദേഹത്തിനുണ്ടായിരുന്നു. അതേ ലക്ഷ്യത്തോടെ ആരംഭിച്ച ഡൂലോസ് ഗേള്‍സ് ഹോം, വാഴൂര്‍ ബോയ്‌സ് ഹോം, ആന്ധ്ര നഗരി ചില്‍ഡ്രന്‍സ് ഹോം എന്നീ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ച് ഒരു ജീവിതം കെട്ടിപ്പടുത്ത കുഞ്ഞുങ്ങള്‍ നിരവധിയാണ്. മക്കളായ ഇമ്മാനുവേല്‍ സാറും ഗ്രേസും മാത്രമല്ല, ചില്‍ഡ്രന്‍സ് ഹോമിലെ കുഞ്ഞുങ്ങളും റ്റി പി സാറിനെ സ്‌നേഹത്തോടെ പപ്പ എന്നു വിളിച്ചു.

25 വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ ആലുവയില്‍ വിശ്വാസത്താല്‍ ഒരു ചെറിയ ഷെഡില്‍ പ്രവര്‍ത്തനമാരംഭിച്ച ഡ്യൂലോസ് തിയോളജിക്കല്‍ കോളേജ് ഇന്ന് മൂന്നുനില കെട്ടിടവും മനോഹരമായ ഓഫീസുമായി തലയുയര്‍ത്തി നില്‍ക്കുന്നതിന്റെ പിന്നില്‍ റ്റി പി സാറിന്റെയും കുടുംബത്തിന്റെയും അധ്വാനവും പ്രാര്‍ത്ഥനയും കണ്ണുനീരും തന്നെയാണ്. അനേക കുഞ്ഞുങ്ങളെ ദൈവവചനം അഭ്യസിപ്പിക്കുവാനും പ്രാക്ടിക്കല്‍ മിനിസ്ട്രിയില്‍ കൈത്താങ്ങല്‍ നല്‍കുവാനും റ്റി പി സാറിനെ ദൈവം ബലപ്പെടുത്തി. മാത്രമല്ല, ആന്ധ്രയിലും ആലുവ കീഴ്മാടും ക്യാമ്പസുകള്‍ ആരംഭിക്കുവാനും ആണ്‍കുട്ടികളോടൊപ്പം തന്നെ പെണ്‍കുട്ടികളെയും സുവിശേഷവേലയില്‍ പരിശീലിപ്പിക്കുന്നതിനും റ്റി പി സാര്‍ ഉദ്യമിച്ചു. 

ദൈവദാസന്‍ എന്ന നിലയില്‍ ഇത്രയധികം ശാന്തനും സൗമ്യനും സ്‌നേഹനിധിയുമായ മനുഷ്യനെ കണ്ടുമുട്ടിയിട്ടില്ല. മറ്റുള്ളവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതും അദ്ദേഹത്തിന്റെ സ്വഭാവശൈലിയായിരുന്നു. സാധാരണക്കാരനായ ഒരു വ്യക്തി വന്നാല്‍ പോലും അദ്ദേഹം ഇരിക്കുന്ന കസേരയില്‍ നിന്ന് എഴുന്നേറ്റുനിന്ന് അവരെ സ്വാഗതം ചെയ്യുമായിരുന്നു. 

തികഞ്ഞ ഗൗരവക്കാരന്‍ എന്ന മുഖമുദ്രയുണ്ടെങ്കില്‍ പോലും പലപ്പോഴും അദ്ദേഹം സരസനുമായിരുന്നു, മറ്റുള്ളവരോടുള്ള കരുതലും അനുകമ്പയും വാത്സല്യവും നിറഞ്ഞ മനസ്സിനുടമയായിരുന്ന അദ്ദേഹം തന്റെ പ്രസംഗങ്ങളില്‍ മിക്കപ്പോഴും പ്രാര്‍ത്ഥനയ്ക്കുള്ള പ്രാധാന്യത്തെപ്പറ്റിയാണ് ഓര്‍പ്പിക്കാറുണ്ടായിരുന്നത്. 

തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളെല്ലാം ഭംഗിയായി നിറവേറ്റി വേദനയില്ലാത്ത ദുഖങ്ങളില്ലാത്ത ആ മനോഹരതീരത്തേക്ക് റ്റി പി സാര്‍ യാത്രയായിരിക്കുകയാണ്. പ്രിയ റ്റി പി സാറിന് റിഫോര്‍മേഷന്‍ വോയ്‌സിന്റെയും ഇന്ത്യാമിഷന്‍ ഓണ്‍ലൈനിന്റെയും  സ്‌നേഹാദരങ്ങള്‍...

RELATED STORIES

Top