logo
add image
കുടുംബത്തോട് ക്ഷമ ചോദിച്ച് അഞ്ചു വയസുകാരന്റെ മരണക്കുറിപ്പ്

കുടുംബത്തോട് ക്ഷമ ചോദിച്ച് അഞ്ചു വയസുകാരന്റെ മരണക്കുറിപ്പ്

ഓഹിയോ: തന്റെ മരണം കുടുംബത്തിൽ സൃഷ്ടിക്കുന്ന ആഘാതത്തിൽ കുടുംബത്തോട് ക്ഷമ ചോദിച്ച് അഞ്ചു വയസുകാരന്റെ മരണക്കുറിപ്പ്. ചാർളി പ്രോക്ലോർ എന്ന അഞ്ചു വയസുകാരനാണ് മരണത്തോട് മല്ലിടുന്നതിന് ഇടയിൽ അമ്മയോട് ക്ഷമാപണം നടത്തിയത്. 2016 ലാണ് ചാർളിയുടെ കരളിനെ കാൻസർ ബാധിതനാണെന്ന് കണ്ടെത്തിയത്. കരൾ മാറ്റിവക്കാനായുള്ള കുടുംബത്തിന്റെ ശ്രമങ്ങൾ പാതിവഴിയിൽ എത്തിയപ്പോഴേക്കും ചാർലി ലോകത്തോട് വിടപറഞ്ഞു.

തന്റെ മാതാപിതാക്കൾ തന്റെ ചികിൽസയ്ക്കായി പണം കണ്ടെത്താൻ ഏറെ കഷ്ടപ്പെടുന്നത് തിരിച്ചറിയാൻ ആ അഞ്ചുവയസുകാരന് കഴിഞ്ഞിരുന്നു. അതി കഠിനമായ വേദനയ്ക്കിടയിലും അവൻ ചിന്തിച്ചത് തന്റെ അസുഖം മൂലം കുടുംബത്തിന് നേരിടണ്ടി വന്ന ബാധ്യതകളെക്കുറിച്ചായിരുന്നു. അവന് പോകേണ്ടി വരുന്നതിൽ വിഷമം ഉണ്ടായിരുന്നു നേരിയ വിഷാദം അവന് മരണ സമയത്ത് ഉണ്ടായിരുന്നെങ്കിലും പിതാവിന്റെ കരങ്ങളിൽ കിടന്നാണ് അവൻ പോയതെന്ന് ചാർളിയുടെ വിവരങ്ങൾ പങ്കുവയ്ക്കാൻ തയ്യാറാക്കിയ ഓൺലൈൻ പേജിൽ ചാർലിയുടെ അമ്മ വിശദമാക്കി.

ചികിൽസയ്ക്ക് ആവശ്യമായ പണം കണ്ടെത്താനായി ക്രൗഡ് ഫണ്ടിങ് രീതിയുപയോഗിച്ചെങ്കിലും ആവശ്യത്തിന് പണം കണ്ടെത്താൻ മാതാപിതാക്കൾക്ക് സാധിച്ചിരുന്നില്ല. അസുഖം ബാധിക്കുന്ന തിന് മുൻപും ശേഷവുമുള്ള നിരവധി ചിത്രങ്ങളും ഈ പേജിൽ പങ്കുവച്ചിരുന്നു. ചാർളീസ് ചാപ്റ്റർ എന്ന പേജിൽ ചാർളിയുടെ ഓർമകൾക്ക് മുൻപിൽ നിരവധിയാളുകളാണ് പ്രതികരണവുമായി എത്തുന്നത്. മാതാപിതാക്കൾക്കൊപ്പമുള്ള ചിറകുകളുള്ള ചാർളിയുടെ ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. സാധാരണക്കാർക്ക് ചികിൽസ അപ്രാപ്യമാകുന്ന ആരോഗ്യ പദ്ധതിക്ക് നേരെയും ചാർളിയുടെ മരണത്തോടെ രൂക്ഷമായ വിമർശനം ഉയരുന്നുണ്ട്.

 

RELATED STORIES

Top