logo
add image
ശാരോന്‍ ചര്‍ച്ച് സണ്‍ഡേസ്‌കൂള് അസോസിയേഷന്റെ പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് കോഴ്‌സ്

ശാരോന്‍ ചര്‍ച്ച് സണ്‍ഡേസ്‌കൂള് അസോസിയേഷന്റെ പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് കോഴ്‌സ്

തിരുവല്ല. ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ സണ്‍ഡേസ്‌കുള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കൗണ്‍സലിംഗ് വിഭാഗമായ തണല്‍ ഒരുക്കുന്ന പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് കോഴ്‌സ് 2019 ജൂലൈ 13ശനിയാഴ്ച  രാവിലെ 9:00 മുതല്‍ വൈകീട്ട് 4:00 വരെ തിരുവല്ലയില്‍ നടക്കും. ശാരോന്‍ ബൈബിള്‍ കോളേജിന് എതിര്‍വശത്തുള്ള തിരുവല്ല ബിലീവേഴ്‌സ് യൂത്ത് സെന്ററിലാണ് കോഴ്‌സ് നടക്കുന്നത്. 

15 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് കോഴ്‌സില്‍ പങ്കെടുക്കാന്‍ കഴിയുന്നത്. കുടുംബത്തിന്റെ പ്രാധാന്യത, ജീവിതപങ്കാളിയെ എങ്ങനെ കണ്ടെത്താം, കുടുംബജീവിതത്തില്‍ ലൈംഗികതയുടെ പ്രാധാന്യം, ആരോഗ്യകരമായ  ബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഡോ സജികുമാര്‍ കെ പി, റവ മനു മാത്യു, പാസ്റ്റര്‍ ഏബ്രഹാം മന്ദമരുതി എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. 
 

RELATED STORIES

Top