logo
add image
അമേരിക്കയുടെ മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് ഇന്ത്യ തള്ളി

അമേരിക്കയുടെ മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് ഇന്ത്യ തള്ളി

ന്യൂഡല്‍ഹി. അമേരിക്ക പുറത്തിറക്കിയ മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് ഇന്ത്യ തള്ളി.പശുവിറച്ചിയുടെ പേരിലും മറ്റും മുസ്ലീം സമുദായത്തില്‍ പെട്ടവരുള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ തീവ്രഹിന്ദുത്വ നിലപാടുള്ളവരില്‍ നിന്ന് ആക്രമിക്കപ്പെടുന്നുവെന്ന പരാമര്‍ശത്തിലാണ് ഇന്ത്യ പ്രതികരിച്ചത്. ഭരണഘടന ഇന്ത്യയിലെ പൗരന്മാര്‍ക്ക് നല്‍കിവരുന്ന അവകാശങ്ങളില്‍ വിദേശരാജ്യങ്ങളുടെ ഇടപെടല്‍ ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ റിപ്പോര്‍ട്ട് തള്ളിയത്. 

ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കാണ് വിദേശകാര്യ വക്താവ് രവീശ് കുമാര്‍ മറുപടി നല്‍കിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും വൈവിധ്യ സമൂഹവും ആയാണ് ഇന്ത്യ നിലനില്‍ക്കുന്നത്. ഇന്ത്യയുടെ മതേതര സ്വഭാവവും സഹിഷ്ണുതയും മറ്റുള്ളവരെ ഉള്‍ക്കൊള്ളുന്ന മനോഭാവവും എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇന്ത്യയിലെ ഭരണഘടന പൗരന്മാര്‍ക്ക് തുല്യമായി മൗലീകാവകാശങ്ങള്‍ നല്‍കുന്നുണ്ട്. ന്യൂനപക്ഷങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണത്. ഇന്ത്യ നല്‍കുന്ന മതസ്വാതന്ത്ര്യ സംരക്ഷണത്തിന്‍മേല്‍ അവകാശം പറയാന്‍ ഒരു വിദേശരാജ്യത്തിനും അനുവാദമില്ലെന്നും വിദേശ കാര്യ വക്താവ് വ്യക്തമാക്കി. 

എന്നാല്‍ മനുഷ്യാവകാശങ്ങളെ എത്ര നല്ല രീതിയില്‍ രാജ്യങ്ങള്‍ മാനിക്കുന്നു എന്നതിലുള്ള റിപ്പോര്‍ട്ട് കാര്‍ഡാണ് ഇതെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടു. 
 

RELATED STORIES

Top