logo
add image
സൗദിയിലെ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം, ഒരു മരണം

സൗദിയിലെ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം, ഒരു മരണം

റിയാദ്. സൗദിയിലെ അബ്ഹ വിമാനത്താവളത്തില്‍ ഡിപ്പാര്‍ച്ചര്‍ ഗേറ്റിനടുത്തുള്ള പാര്‍ക്കിംഗ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഭക്ഷണശാലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സിറിയന്‍ പൗരനാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എട്ടുപേര്‍ പരിക്കേറ്റ് ചികില്‍സയിലാണ്. 
 
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതികള്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ സഖ്യ സേന പ്രതികരിച്ചിട്ടില്ല. 
 

RELATED STORIES

Top