logo
add image
ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഏകീകരിക്കുന്നു

ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഏകീകരിക്കുന്നു

ന്യൂഡല്‍ഹി. ഇന്ത്യയിലെ ഡ്രൈവിംഗ് ലൈസന്‍സുകളെല്ലാം ഒരേ രൂപത്തിലാക്കുന്നു. ഗതാഗതമന്ത്രിയായ നിതിന്‍ ഗഡ്കരിയാണ് ഇതു സംബന്ധിച്ച വിവരം രാജ്യസഭയില്‍ അറിയിച്ചത്. ചിപ്പ് ഉള്‍പ്പെടുത്താത്ത  ലാമിനേറ്റ് ചെയ്ത കാര്‍ഡുകളോ അല്ലെങ്കില്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലുള്ളതോ ആയ ലൈസന്‍സ് ആയിരിക്കും ഇനിമുതല്‍ വിതരണം ചെയ്യുക. 

കാര്‍ഡുകളില്‍ ഉപയോഗിക്കുന്ന അക്ഷരങ്ങളും കാര്‍ഡുകളുടെ രൂപവും ഒരു പോലെ തന്നെയായിരിക്കും. ഗതാഗതമന്ത്രാലയത്തിന്റെ സാരഥി എന്ന ആപ്ലിക്കേഷനില്‍ രാജ്യത്തെ നിലവിലെ ഡ്രൈവിംഗ് ലൈസന്‍സിന്റെ വിവരങ്ങള്‍ അറിയാനുള്ള സൗകര്യമുണ്ട്.ഇത്തരത്തില്‍ പതിനഞ്ചു കോടിയോളം ലൈസന്‍സുകളുടെ വിവരമാണ് ലഭ്യമായിട്ടുള്ളത്. ഡ്രൈവര്‍ക്കെതിരായി എന്തെങ്കിലും നിയമനടപടികള്‍ ഉണ്ടോ എന്നറിയുന്നതിന് സാരഥി ആപ്പ് പ്രയോജനപ്പെടുമെന്നും ഗതാഗതമന്ത്രി അറിയിച്ചു. 
 

RELATED STORIES

Top