logo
add image
നാസിക്കിലെ വെടിവെയ്പില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി പിടിയില്‍

നാസിക്കിലെ വെടിവെയ്പില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി പിടിയില്‍

മൂംബൈ. നാസിക്കില്‍ മലയാളി യുവാവ് സാജു സാമുവേലിന്റെ മരണത്തിനിടയാക്കിയ വെടിവെയ്പില്‍ മുഖ്യപ്രതി അറസ്റ്റിലായി. യു പി സ്വദേശിയായ ജിതേന്ദ്രപ്രതാപ് സിങാണ് അറസ്റ്റിലായത്. ഇയാളോടൊപ്പമുണ്ടായിരുന്ന അഞ്ചു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 

നാസിക്കില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖയില്‍ ഓഡിറ്റിങ് നടക്കുന്നതിനിടെയുണ്ടായ മോഷണശ്രമം തടയുന്നതിനിടെ കഴിഞ്ഞ 14നാണ് സാജു സാമുവേല്‍ അക്രമികളുടെ വെടിയേറ്റ് മരിച്ചത്. പുനലൂര്‍ സ്വദേശിയായ കൈലാഷ് ജയന്‍, ബ്രാഞ്ച് മാനേജരായ ദേശപാണ്‌ഡെ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

മുത്തൂറ്റില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായിരുന്നു സാജു. നാസിക്കിലെ ശാഖയില്‍ കംപ്യൂട്ടര്‍ തകരാര്‍ പരിഹരിക്കാനായി എത്തിയതായിരുന്നു. മോഷണസംഘത്തെ തിരിച്ചറിഞ്ഞ ഉടനെ അപായസൈറണ്‍ മുഴക്കിയ സാജുവിനെ അക്രമികള്‍ വെടിവെച്ച ശേഷം രക്ഷപെടുകയായിരുന്നു. 

29കാരനായ സാജു മാവേലിക്കര സ്വദേശിയാണ്. ഭാര്യയും ഒമ്പതുമാസം പ്രായമുള്ള കുഞ്ഞുമുണ്ട്. 
 

RELATED STORIES

Top