logo
add image
സ്‌കുള്‍ അസംബ്ലിയിലേക്ക് പാഞ്ഞു കയറിയ കാറിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന അധ്യാപിക മരിച്ചു

സ്‌കുള്‍ അസംബ്ലിയിലേക്ക് പാഞ്ഞു കയറിയ കാറിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന അധ്യാപിക മരിച്ചു

മൂവാറ്റുപുഴ. യോഗാ ദിനാചരണവുമായി ബന്ധപ്പെട്ട് അസംബ്ലി നടക്കവേ കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ കാറിടിച്ച് ചികില്‍സയിലായിരുന്ന അധ്യാപിക മരിച്ചു. മൂവാറ്റുപുഴയിലെ വിവേകാനന്ദസ്‌കൂള്‍ അധ്യാപിക ഇടുക്കി അരീക്കുഴ സ്വദേശിനിയായ വി എം രേവതിയാണ് മരിച്ചത്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററുടെ കാര്‍ നിയന്ത്രണം വിട്ട് അസംബ്ലിയിലേക്ക് പാഞ്ഞു കയറിയത്. സംഭവത്തില്‍ എട്ടു കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. അധ്യാപികയെയും ഒപ്പം ഗുരുതരമായി പരിക്കേറ്റ രണ്ടു കുട്ടികളെയും കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ന്യൂറോ ഐസിയുവില്‍ ചികില്‍സയിലായിരുന്ന അധ്യാപിക തിങ്കളാഴ്ച വൈകീട്ട് ഏഴോടെ മരണത്തിനു കീഴടങ്ങി. സ്‌പൈനല്‍ കോഡിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

അപകടത്തില്‍ നിസാര പരിക്കേറ്റ കുട്ടികളെ പ്രാഥമിക ചികില്‍സനല്‍കി വിട്ടയച്ചു. സംഭവത്തില്‍ വാഹനമോടിച്ചയാള്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. 

RELATED STORIES

Top