logo
add image
ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കായി ഫ്രഷ് അപ്പ് സെന്ററുകള്‍ ആരംഭിക്കാനൊരുങ്ങി സര്‍ക്കാര്‍

ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കായി ഫ്രഷ് അപ്പ് സെന്ററുകള്‍ ആരംഭിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം. ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കായി ഫ്രഷ് അപ്പ് സെന്ററുകള്‍ ആരംഭിക്കാനൊരുങ്ങി സര്‍ക്കാര്‍.വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലായിരിക്കും സെന്ററുകള്‍ സ്ഥാപിക്കുകയെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. ദൂരയാത്രയ്ക്കിടയില്‍ സ്ത്രീകള്‍ക്ക് ഏറ്റവുമധികം ആവശ്യമുള്ളത് വൃത്തിയുള്ളതും സ്ത്രീ സൗഹൃദവുമായ ശുചിമുറികളാണ്. ഇത് പരിഹരിക്കുന്നതിനായാണ് ഫ്രഷ് അപ്പ്  സെന്ററുകള്‍ ആരംഭിക്കുന്നത്. 

പദ്ധതിയുടെ ആദ്യപടിയായി രണ്ടു വിനോദസഞ്ചാര കേന്ദ്രങ്ങളോടനുബന്ധിച്ച് സെന്ററുകള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. കേരളത്തിലെ പ്രധാനപ്പെട്ട പാതയോരങ്ങളാണ് ഫ്രഷ് അപ്പ് സെന്ററുകളായി പരിഗണിക്കുന്നത്. 

സെന്ററില്‍ മൂന്ന് ശുചിമുറികള്‍, അമ്മമാര്‍ക്കായി മുലയൂട്ടല്‍ മുറി, നാപ്കിന്‍ ഇന്‍സിനറേറ്റര്‍, സ്‌നാക്ക് ബാര്‍ തുടങ്ങിയ  സൗകര്യങ്ങള്‍ ഫ്രഷ് അപ്പ് സെന്ററുകളില്‍ ഉള്‍പ്പെടുത്തും. കോര്‍പ്പറേഷനായിരിക്കും സെന്ററിന്റെ മേല്‍നോട്ടം. വനിതാസംരംഭകര്‍ക്കായിരിക്കും സെന്ററിന്റെ നടത്തിപ്പിന്റെ ചുമതല. 
 

RELATED STORIES

Top