logo
add image
ഇവാന്‍ജലിസം ബോര്‍ഡ് ഉദ്ഘാടനം നടന്നു

ഇവാന്‍ജലിസം ബോര്‍ഡ് ഉദ്ഘാടനം നടന്നു


തിരുവല്ല : ശാരോന്‍ ഫൈലോഷിപ് ചര്‍ച്ചിന്റെ ഇവാന്‍ജലിസം ബോര്‍ഡിന്റെ ഉദ്ഘാടനം ഇന്നലെ(13-11-2018) രാവിലെ 10 മണിക്ക് കട്ടപ്പന മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ പാസ്റ്റര്‍ പി.എം . ജോണ്‍ ഉദ്ഘാടനം ചെയ്തു. പാസ്റ്റര്‍ ബിജു ജോസഫ് അധ്യക്ഷത വഹിച്ചു.പാസ്റ്റര്‍മാരായ ഏബ്രഹാം ജോസഫ്, ജോണ്‍സന്‍ കെ. ശമുവേല്‍, ജോമോന്‍ ജോസഫ് തുടങ്ങയവര്‍ പ്രസംഗിച്ചു . മുന്‍സിപ്പല്‍  ചെയര്‍മാന്‍ ശ്രീ മനോജ് എം.തോമസ്, എക്‌സൈസ് എസ് .ഐ . ശ്രീ .വിജയകുമാര്‍,പാസ്റ്റര്‍മാരായ ഏബ്രഹാം മന്ദമരുതി, ജോര്‍ജ് മുണ്ടകന്‍, കെ.ജെ.ജോബ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. പാസ്റ്റര്‍ കെ.റ്റി.തോമസ് ലോഗോ പ്രകാശനം നിര്‍വഹിച്ചു. പാസ്റ്റര്‍ സജോ തോണിക്കുഴി ഗാനങ്ങള്‍ ആലപിച്ചു. പാസ്റ്റര്‍ കുര്യന്‍ മാത്യു സ്വാഗതവും ബിജു നൈനാന്‍ നന്ദിയും പറഞ്ഞു.

 

 

 

RELATED STORIES

Top