logo
add image
വായുമലിനീകരണം അമിതമെന്ന് ചൂണ്ടിക്കാട്ടി പാരീസില്‍ കാറുകള്‍ക്ക് നിരോധനം

വായുമലിനീകരണം അമിതമെന്ന് ചൂണ്ടിക്കാട്ടി പാരീസില്‍ കാറുകള്‍ക്ക് നിരോധനം

പാരീസ് . വായു മലിനപ്പെടുത്തുന്നുവെന്ന കാരണത്തിന് പാരീസില്‍ കാറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍. പഴയ 50 ലക്ഷം വാഹനങ്ങള്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയത്. 2001- 2005 കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത കാറുകളും 2006-2009 കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത ട്രക്കുകളുമാണ് നിരോധിക്കുന്നത്. പാരീസില്‍ ഈയിടെ റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പാരീസ് നഗരത്തിലെ എ 86 റിങ് റോഡിലേക്ക് പ്രവേശിക്കാന്‍ പാടില്ലെന്ന തീരുമാനത്തിലേക്ക് അധികൃതരെ നയിച്ചത്.

നിയമം ലംഘിച്ചതായി ശ്രദ്ധയില്‍ പെട്ടാല്‍ കാറുടമകള്‍ 68 യൂറോ (5340 രൂപ) പിഴ നല്‍കേണ്ടി വരും. നിയമലംഘനം നടത്തുന്ന ട്രക്കുടമകള്‍ 138 യൂറോ പിഴയടയ്ക്കണം. എന്നാല്‍ പുതിയ ഉത്തരവിനെ എതിര്‍ത്ത് വാഹന ഉടമകള്‍ രംഗത്തെത്തി. വാഹനങ്ങള്‍ ഉപയോഗിക്കുന്നതു മൂലമല്ല താപനില ഉയരുന്നതെന്നും കാരണം കണ്ടെത്തി അതിനെ നിയന്ത്രിക്കുന്നതിനാണ് ശ്രമിക്കേണ്ടതെന്നുമാണ് ഉടമകളുടെ അഭിപ്രായം. 

അതേസമയം ജൂലൈ 1 മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇലക്ട്രിക്, ഹൈഡ്രജന്‍ വാഹനങ്ങള്‍ മാത്രം നഗരത്തില്‍ അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനം. 2030 വരെ ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 
 

RELATED STORIES

Top