logo
add image
കഴുത്തു വേദനയെ ചെറുത്തു നിര്‍ത്താം

കഴുത്തു വേദനയെ ചെറുത്തു നിര്‍ത്താം

 

ഇപ്പോള്‍ എല്ലാപ്രായക്കാരിലും കൂടുതലായി കാണുന്ന രോഗാവസ്ഥയാണ് കഴുത്തുവേദന. കമ്പ്യൂട്ടറും മൊബൈലും അമിതമായി ഉപയോഗിക്കുന്നതും വെര്‍ട്ടിബ്രല്‍ ബോണ്‍ ക്ഷയിക്കുന്നതിലൂടെ സുഷുമ്‌നാ നാഡികള്‍ക്ക് സമ്മര്‍ദ്ദമുണ്ടാകുന്നതും സ്ഥിരമായി പൊക്കം കൂടുതലുള്ള തലയിണ ഉപയോഗിക്കുന്നതും കഴുത്തുവേദനയ്ക്ക് കാരണമാകുന്നു. കൂടാതെ മാനസീകമായ അസ്വസ്ഥതകളും കഴുത്തുവേദനയ്ക്ക് കാരണമായി പറയപ്പെടുന്നു. 

എന്നാല്‍ ലളിതമായ വ്യായാമങ്ങള്‍ ചെയ്താല്‍ കഴുത്തുവേദനയുടെ തീവ്രത കുറയ്ക്കാന്‍  സാധിക്കും. 

ക്ലോക്ക് വൈസ് രീതിയിലേക്കും ആന്റി ക്ലോക്ക് വൈസ് രീതിയിലേക്കും തല ചുഴറ്റുന്നത് നല്ലതാണ്. 

നേരെ നിന്നതിനുശേഷം രണ്ടു തോളുകളും ചെവിയില്‍ മുട്ടിക്കുവാന്‍ തക്ക രീതിയില്‍ ഉയര്‍ത്തി രണ്ടോ മുന്നോ സെക്കന്റ് അതേനിലയില്‍ തുടര്‍ന്ന ശേഷം പഴയതുപോലെയാക്കുക. പല പ്രാവശ്യം ഇതു തുടരുക. രണ്ടു വശത്തേക്കും മാറി മാറി തല ചെരിച്ച് തോളില്‍ മുട്ടിയ്ക്കുക. 10 മുതല്‍ 15 തവണ വരെ ഇങ്ങനെ ചെയ്യാം. 

കഴുത്തു വേദന ശമിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ടത്. 

കമ്പ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ ഇടയ്ക്ക് ഇടവേളകളെടുക്കുക. 

ഒരുപാട് പൊക്കം കൂടിയ തലയിണകളുടെ ഉപയോഗം ഒഴിവാക്കുക. 

കമ്പ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ നല്ലതുപോലെ നടുവും തലയും നിവര്‍ന്നിരിക്കണം. 

കിടന്നു കൊണ്ടുള്ള ടിവി കാണല്‍, വായന എന്നിവയും സ്ഥിരമായി കമിഴ്ന്നു കിടന്നുള്ള ഉറക്കവും കഴുത്തുവേദനയ്ക്കു കാരണമാകാം. അതിനാല്‍ അത്തരം ശീലങ്ങള്‍ ഒഴിവാക്കുക. 
 

RELATED STORIES

Top