logo
add image
ഉഴപ്പന്മാര്‍ അറിയണം ഈ അധ്യാപകനെയും ശിഷ്യന്മാരെയും

ഉഴപ്പന്മാര്‍ അറിയണം ഈ അധ്യാപകനെയും ശിഷ്യന്മാരെയും

കെനിയ. പഠിക്കാന്‍ ആവശ്യത്തിന് പണവും നല്ല സാഹചര്യങ്ങളുമുണ്ടായിട്ടും ഉഴപ്പി നടക്കുന്നവര്‍ അറിയണം ഈ അധ്യാപകനെ. പട്ടിണിയും കൊടുംവരള്‍ച്ചയും അതിജീവിച്ച് ലോകത്തിലെ ഏറ്റവും മിടുക്കന്മാരായ ശിഷ്യവൃന്ദത്തെ വാര്‍ത്തെടുത്ത ബ്രദര്‍ പീറ്റര്‍ താബിച്ചിയുടെ കഠിനാധ്വാനത്തിന് ഇന്ന ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. 

ദാരിദ്ര്യവും അനാഥത്വവും പേറി ജീവിക്കുന്ന കെനിയ റിഫ്റ്റ് താഴ്‌വരയില്‍ പവ്‌നി ഗ്രാമത്തിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തീരെ മോശമായ റോഡിലൂടെ പൊടിക്കാറ്റും ചൂടും അവഗണിച്ച്  ആറുകിലോമീറ്ററോളം നടന്ന് സ്‌കൂളിലെത്തുന്നു. സ്വന്തമായി ലൈബ്രറിയോ ലാബോ ഇല്ലാത്ത സ്‌കൂളില്‍ നിന്നും എന്‍ജിനീയറിംഗും മറ്റു മത്‌സരപ്പരീക്ഷകളും ജയിച്ച് മികച്ച സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നു. 

തന്റെ വിദ്യാര്‍ത്ഥികളുടെ ഈയവസ്ഥ കണ്ട് താന്‍ പലപ്പോഴും കരഞ്ഞിട്ടുണ്ടെന്നും തന്റെ ഈ അംഗീകാരം കുട്ടികള്‍ക്ക് കുടുതല്‍ ധൈര്യം നല്‍കുന്നെന്നും താബിച്ചി പറയുന്നു. ദുബായില്‍ നടന്ന ചടങ്ങിലാണ് ഒരു ലക്ഷം ഡോളര്‍ പുരസ്‌കാര തുകയായി താബിച്ചി ഏറ്റുവാങ്ങിയത്. പുരസ്‌കാരത്തുകയുടെ മൂന്നിലൊന്ന് സ്‌കൂളിന്റെ വികസനത്തിനായി ഉപയോഗിക്കുമെന്ന് താബിച്ചി വ്യക്തമാക്കി. 


 

RELATED STORIES

Top