logo
add image
കേരളത്തെ പുനര്‍ നിര്‍മ്മിക്കാന്‍ 1400കോടി ജര്‍മ്മനിയില്‍ നിന്ന്

കേരളത്തെ പുനര്‍ നിര്‍മ്മിക്കാന്‍ 1400കോടി ജര്‍മ്മനിയില്‍ നിന്ന്

തിരുവനന്തപുരം. പ്രളയത്തില്‍ തകര്‍ന്നു പോയ കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ രംഗത്ത്. ജര്‍മ്മനിയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെ എഫ് ഡബ്ല്യൂ ആണ് വായ്പ നല്‍കാനായി മുന്നോട്ടു വന്നിട്ടുള്ളത്. വായ്പ സ്വീകരിക്കുന്നതിന് കേന്ദ്ര ധനമന്ത്രാലയം അംഗീകാരം നല്‍കി. ഇതിനായുള്ള കരാറില്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ ഒപ്പുവയ്ക്കും.

കഴിഞ്ഞ ദിവസം ലോകബാങ്കില്‍ നിന്ന് 1725 കോടി രൂപ അനുവദിച്ചിരുന്നു. ഈ പണം ഗ്രാമങ്ങളിലെ  റോഡുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കും. ജര്‍മ്മന്‍ ബാങ്കില്‍ നിന്ന് ലഭിക്കുന്ന തുകയാകട്ടെ പൊതുമരാമത്തിന്റെ റോഡു വികസന പാക്കേജിനും. ജര്‍മ്മന്‍ കമ്പനിയുടെ വായ്പയ്ക്ക് അഞ്ചു ശതമാനം വരെയാണ് പലിശ. ബാങ്കില്‍ നിന്ന് ലഭിക്കുന്ന അത്രയും തുക സര്‍ക്കാരും ചെലവഴിയ്ക്കണമെന്നാണ് ധനകാര്യസ്ഥാപനത്തിന്റെ ആവശ്യം. 

ഇനിയും പുനര്‍നിര്‍മ്മിക്കുന്ന റോഡുകള്‍ നിലവാരത്തില്‍ മുന്നിട്ടു നില്‍ക്കണമെന്ന് ജര്‍മ്മന്‍ സ്ഥാപനം അഭിപ്രായപ്പെട്ടു. കനത്ത മഴ ഉണ്ടാകുമ്പോള്‍ എപ്പോഴും തകരുന്ന ആലപ്പുഴ ചെങ്ങനാശേരി റോഡ് ഈ പാക്കേജില്‍ ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ട്. കൂടാതെ വയനാട് ചുരത്തിലുടെ പോകുന്ന തുരങ്കപാതയ്ക്കും പണം വിനിയോഗിക്കും. 
 

RELATED STORIES

Top