logo
add image
പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാവിഭാഗമായി അംഗീകരിക്കണമെന്ന ശുപാര്‍ശയുമായി ന്യുനപക്ഷ കമ്മീഷന്‍. 

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാവിഭാഗമായി അംഗീകരിക്കണമെന്ന ശുപാര്‍ശയുമായി ന്യുനപക്ഷ കമ്മീഷന്‍. 

തിരുവനന്തപുരം. പെന്തക്കോസ്ത് സഭാവിഭാഗങ്ങളെ ക്രൈസ്തവസഭകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്ത് ന്യുനപക്ഷകമ്മീഷന്‍. ക്രിസ്തീയ മതവിഭാഗത്തില്‍ പെട്ട പെന്തക്കോസ്തു, സിഎസ് ഐ വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച് ശുപാര്‍ശ ചെയ്യുന്നത്. ന്യൂനപക്ഷ കമ്മീഷന്റെ ചെയര്‍മാന്‍ പി കെ ഹനീഫ റിപ്പോര്‍ട്ട് മന്ത്രിയ്ക്കു കൈമാറി. 

നിലവില്‍ മേല്‍പ്പറഞ്ഞ സഭാവിഭാഗങ്ങള്‍  നിലവില്‍ ഉപയോഗിച്ചു വരുന്ന സെമിത്തേരികളുടെ സെല്ലും ചുറ്റുമതിലുകളും നിര്‍മ്മിക്കുന്നതിനുള്ള ചുമതല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കായിരിക്കണം. ജില്ലകള്‍ തോറും കുറഞ്ഞത് ഒരു ശ്മശാനമെങ്കിലും നിര്‍മ്മിക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്. സംസ്‌കാരങ്ങള്‍ നടത്തുന്നതിന് പെന്തക്കോസ്ത് വിശ്വാസപ്രകാരമുള്ള ശുശ്രൂഷകള്‍ നടത്തുന്നതിനും അനുമതി നല്‍കണം, 5 വര്‍ഷമായി പ്രാര്‍ത്ഥനകള്‍ക്ക് ഉപയോഗിക്കുന്ന ഹാളുകള്‍ക്ക് അംഗീകാരവും ലൈസന്‍സും നല്‍കണം, ഈ വിഭാഗങ്ങളുടെ യോഗ്യതയും പിന്നോക്കാവസ്ഥയും സംബന്ധിച്ച് പഠനം നടത്തണം എന്നിവയും കമ്മീഷന്‍ നല്‍കുന്ന ശുപാര്‍ശയില്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. 

RELATED STORIES

Top