logo
add image
ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ അന്തരിച്ചു

ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ അന്തരിച്ചു

ഷാര്‍ജ. ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ  മകനായ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയാണ് അന്തരിച്ചത്. ജൂലൈ 1ന് ലണ്ടനില്‍ വച്ചാണ് 39കാരനായ അദ്ദേഹം മരണമടഞ്ഞത്. ഷാര്‍ജ അര്‍ബന്‍ പ്ലാനിംഗ് കൗണ്‍സിലിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 

ഭരണാധികാരിയുടെ മകന്റെ മരണത്തെ തുടര്‍ന്ന് മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്ത്. ദേശീയ പതാക താഴ്ത്തിക്കെട്ടും. മൃതദേഹം എപ്പോള്‍ കൊണ്ടുവരുമെന്നും സംസ്‌കാരത്തെ സംബന്ധിച്ചുമുള്ളു വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് റൂളേഴ്‌സ് കോര്‍ട്ട് പ്രഖ്യാപിച്ചു. 

അതേസമയം ഷാര്‍ജ ഭരണാധികാരിയുടെ മകന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനവും ദുഖവും രേഖപ്പെടുത്തി.  

RELATED STORIES

Top