logo
add image
 കനത്ത മഴ; മുംബൈയില്‍ ജനജീവിതം ദുസ്സഹം

 കനത്ത മഴ; മുംബൈയില്‍ ജനജീവിതം ദുസ്സഹം

മുംബൈ. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ മുംബൈയിലെ ജനങ്ങള്‍ ദുരിതത്തില്‍. വിവിധ അ പകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 34 ആയി. മലാഡ് എന്ന പ്രദേശത്ത് മതില്‍ ഇടിഞ്ഞുവീണ് 18 പേരും കാര്‍ വെള്ളത്തില്‍ മുങ്ങി രണ്ടുപേരും  മരിച്ചു. നാസിക്കില്‍ കുടിവെള്ള സംഭരണി തകര്‍ന്നതിനേത്തുടര്‍ന്ന് അഞ്ചു പേര്‍ മരിച്ചതായും വിവരങ്ങളുണ്ട്. 

വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളൂം റദ്ദാക്കി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുന്നു. കനത്ത മഴയും വെള്ളക്കെട്ടും മൂലം ഗതാഗതം സ്തംഭിച്ചു. 

മഴ അഞ്ചുവരെ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയുള്ള പശ്ചാത്തലത്തില്‍ ഇന്ന് മൂംബൈയില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂണ്‍ മാസത്തില്‍ മുഴുവന്‍ ലഭിക്കേണ്ട മഴയാണ് കഴിഞ്ഞ 48 മണിക്കൂറില്‍ ലഭിച്ചതെന്നാണ് വിലയിരുത്തല്‍. എയര്‍പോര്‍ട്ടിന്റെ ഒന്നാമത്തെ റണ്‍വേ അടച്ചിരിക്കുകയാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ നഗരത്തിന്റെ പലഭാഗങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. 

അതേസമയം മുംബൈയില്‍ ഇറങ്ങിയ ജയ്പൂര്‍ മുംബൈ രാത്രി 11.45 ഓടെ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി. എന്നാല്‍ അപകടങ്ങളില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിക്കുന്നു. 
 

RELATED STORIES

Top