logo
add image
സംസ്ഥാനത്തെ ആദ്യ അതിസുരക്ഷാ ജയില്‍ വിയ്യൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

സംസ്ഥാനത്തെ ആദ്യ അതിസുരക്ഷാ ജയില്‍ വിയ്യൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

തൃശ്ശൂര്‍. കേരളത്തിലാദ്യമായി അതിസുരക്ഷാ ജയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. തീവ്രവാദവും രാജ്യ.ദ്രോഹകുറ്റവും പോലുള്ള കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്നതിനാണ് ഹൈ സെകൂരിറ്റി ജയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇന്ന് ജൂലൈ 3ന് രാവിലെ ജയില്‍ ഡിജിപി ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യും. 9 ഏക്കറിലായി മൂന്നു നില കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ജയിലിന് അറുന്നൂറോളം തടവുകാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. 22 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടത്തില്‍ 11 കോടി രൂപ മുതല്‍ മുടക്കിയാണ് സുരക്ഷാ ഉപകരണങ്ങള്‍ സജ്ജീകരിച്ചത്. തടവൂകാരെയും സന്ദര്‍ശകരെയും സ്‌കാനിങിനു ശേഷമായിരിക്കും അകത്തു പ്രവേശിപ്പിക്കുക. പുറത്തേക്കു പോകുമ്പോഴും അകത്തേക്കു പ്രവേശിക്കുമ്പോഴും വിരല്‍ പഞ്ച് ചെയ്യണം. സെല്ലുകളില്‍ തടവുകാര്‍ പരസ്പരം കാണാനാവാത്ത വിധമാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. സന്ദര്‍ശകരെ കാണാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനമായിരിക്കും ഉപയോഗിക്കുന്നത്. എല്ലാ മുറികളിലും സിസി ടിവി ക്യാമറകള്‍ വച്ചിട്ടുണ്ട്. 24 മണിക്കൂറും സുരക്ഷാഭടന്മാര്‍ക്ക് ജയിലിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി നാലു നിരീക്ഷണ ടവറുകളും ജയിലില്‍ ഒരുക്കിയിട്ടുണ്ട്.

RELATED STORIES

Top