logo
add image
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജനതാദള്‍ സഖ്യം  ന്യൂനപക്ഷമായി. സര്‍ക്കാര്‍ തുലാസില്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജനതാദള്‍ സഖ്യം  ന്യൂനപക്ഷമായി. സര്‍ക്കാര്‍ തുലാസില്‍

ബെംഗളുരു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജനതാദള്‍ സഖ്യസര്‍ക്കാര്‍ തുലാസില്‍.  ഭരണപക്ഷത്തുനിന്ന്‌ന 13 എം എല്‍ എ മാരാണ് ഇന്നലെ സ്പീക്കര്‍ക്ക് രാജി കൈമാറിയത്. ആനന്ദ്‌സിങ് എം എല്‍ എ നേരത്തെ രാജിവെച്ചിരുന്നു. ഇദ്ദേഹത്തെക്കൂടി ഉള്‍പ്പെടുത്തിയാല്‍ കോണ്‍ഗ്രസില്‍ നിന്ന് പത്തും ജെ ഡി എസില്‍ നിന്നു മുന്നും ഉള്‍പ്പെടെ 14 എം എല്‍ എ മാര്‍ നിലവില്‍ സ്ഥാനമൊഴിഞ്ഞു. 

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളിലൊരാളായ രാമലിംഗ റെഡ്ഡി, പ്രതാപ് ഗൗഡ പാട്ടീല്‍, രമേശ് ജാര്‍ക്കിഹോളി, ശിവറാം ഹെബ്ബാര്‍, മഹേഷ് കുമത്തല്ലി, സൗമ്യ റെഡ്ഡി, ബി സി പാട്ടീല്‍, ബൈരതി ബസവരാജ്. മുനിരത്‌ന, എസ് ടി സോമശേഖര്‍, എന്നിവരാണ് ഇന്നലെ സ്ഥാനമൊഴിഞ്ഞത്. കൂടാതെ#േ ജനതാദള്‍ എസ് മുന്‍ അധ്യക്ഷനായ എച്ച് വിശ്വനാഥ്, ഗോപാലയ്യ, നാരായണഗൗഡ  എന്നിവരും രാജി വെച്ചിട്ടുണ്ട്. രാജിവെച്ച ശേഷം എം എല്‍ എമാര്‍ മുംബൈയിലേക്കു മാറിയതാണെന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. 

വിമതപക്ഷത്തെ അനുനയിപ്പിക്കാന്‍ നീക്കം നടത്തിയെങ്കിലും ശ്രമം വിഫലമായി. എന്നാല്‍ എം എല്‍ എമാരുടെ രാജിയ്ക്കു പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം ഗവര്‍ണര്‍ ക്ഷണിച്ചാല്‍ സര്‍ക്കാരുണ്ടാക്കാന്‍ സന്നദ്ധരാണെന്ന് കേന്ദ്രമന്ത്രി ഡി സദാനന്ദ ഗൗഡ വ്യക്തമാക്കി. 
 
 

RELATED STORIES

Top