logo
add image
കുട്ടികളുടെ അവകാശസംരക്ഷണവും സുരക്ഷയും ഉറപ്പാക്കാന്‍ ശക്തമായ നടപടികളുമായി ദുബായ്

കുട്ടികളുടെ അവകാശസംരക്ഷണവും സുരക്ഷയും ഉറപ്പാക്കാന്‍ ശക്തമായ നടപടികളുമായി ദുബായ്

ദുബായ്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി നടപടികള്‍ സ്വീകരിക്കുന്ന ധാരണാപത്രത്തില്‍ ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രനും അല്‍ ജലീല ചില്‍ഡ്രന്‍സ് സ്‌പെഷല്‍സി ഹോസ്പിറ്റലും ഒപ്പുവച്ചു. അല്‍ ജലീല ഹോസ്പിറ്റലിലെ സി ഇ ഒ ആയ ഡോക്ടര്‍ അബ്ദുല്ല ഇബ്രാഹിം അല്‍ ഖയാത്, ഡിഫ് വാക് ഡയറക്ടറായ അഫ്ര അല്‍ ബസ്തി എന്നിവരാണ് ഒപ്പു വച്ചത്. 

കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുകയും കുട്ടികളെയും കുടുംബാംഗങ്ങളെയും ബോധവല്‍ക്കരിക്കുകയും ചെയ്യുക എന്നതാണ് പ്രവര്‍ത്തനശൈലി. ഇതിനായുള്ള നയരേഖ ഉടന്‍ തന്നെ തയാറാക്കും. പീഡനം നടന്ന തരത്തിലുള്ള എല്ലാ കേസുകളും ആശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ഇതിനെതിരായ നടപടികള്‍ ഏകോപിപ്പിക്കാന്‍ സാധിക്കും. 

പീഡനത്തിനും ശാരീരിക അതിക്രമങ്ങള്‍ക്കും മികച്ച പിന്തുണയും ചികില്‍സകളും നല്‍കി അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കഴിയുക എന്നത് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ശാരീരിക പരിചരണം മാത്രമല്ല അതിനു പരിഹാരം, മറിച്ച് സംരക്ഷണവും ആത്മവിശ്വാസവും നല്‍കേണ്ടതുണ്ടെന്നും ഈ രംഗത്ത് കൂടുതല്‍ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും തുടക്കം കുറിക്കുകയാണെന്നും ഡോ അല്‍ഖയാത് വ്യക്തമാക്കുന്നു. 
 

RELATED STORIES

Top