logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
 കോപ അമേരിക ഫുട്‌ബോള്‍ കിരീടം ബ്രസീലിന്

കോപ അമേരിക ഫുട്‌ബോള്‍ കിരീടം ബ്രസീലിന്

റിയോ ഡി ജനീറോ. ഒമ്പതാം തവണ കോപ അമേരിക്ക ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി ബ്രസീല്‍ ടീം.അവസാന മത്സരത്തില്‍ പെറുവിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ കിരീടം ചൂടിയത്. കളിയില്‍ മുഴുവന്‍ സമയവും മികച്ച ഫോമിലായിരുന്ന ബ്രസീലിന്റെ ആദ്യഗോള്‍ പിറന്നത് പതിനഞ്ചാം മിനിറ്റില്‍ എവര്‍ട്ടന്റെ കാലില്‍ നിന്നായിരുന്നു. 

  എന്നാല്‍ 44#ാ#ം മിനിറ്റിലെ പെനാല്‍റ്റി കിക്കില്‍ പെറുവിനുവേണ്ടി  ഗ്വരേര ഗോളടിച്ചു. എന്നാല്‍ അധികം വൈകാതെ ഗബ്രിയേല്‍ ജീസസ് രണ്ടാമത്തെ ഗോളും നേടുകയായിരുന്നു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ബ്രസീലിന്റെ ജീസസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി. തൊണ്ണൂറാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെ റിച്ചാര്‍ലിസണ്‍ ബ്രസീലിന് കിരീടമുറപ്പിക്കുന്ന മൂന്നാമത്തെ ഗോളും നേടി.

2007ലാണ് ബ്രസീല്‍ അവസാനമായി കിരീടം സ്വന്തമാക്കിയത്. ബ്രസീല്‍ കോപ അമേരിക്ക ഫുട്‌ബോളിന്റെ ആതിഥേയരായിരുന്നപ്പോഴെല്ലാം കിരീടം ചൂടിയിട്ടുണ്ട്. 
 

RELATED STORIES

Top