logo
add image
കര്‍ണാടകയില്‍ അറ്റകൈ പ്രയോഗവുമായി കോണ്‍ഗ്രസ്, മന്ത്രിമാരെല്ലാം രാജിവച്ചു

കര്‍ണാടകയില്‍ അറ്റകൈ പ്രയോഗവുമായി കോണ്‍ഗ്രസ്, മന്ത്രിമാരെല്ലാം രാജിവച്ചു

ബെംഗളുരു. കര്‍ണാടകയില്‍ ജെ ഡി എസുമായുള്ള സഖ്യം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ അവസാന ശ്രമം തുടരുന്നു. മന്ത്രിസഭ അഴിച്ചു പണിയാനുള്ള തീരുമാനത്തിന്റെ ഭാഗമായി മന്ത്രിമാരെല്ലാം രാജി വച്ചു. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയ വിമത എം എല്‍ എമാരെ മന്ത്രിസ്ഥാനം നല്‍കി ഒപ്പം നിറുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. 

തുടര്‍ന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയൊഴികെയുള്ള എല്ലാ മന്ത്രിമാരും രാജിവെച്ചു. കോണ്‍ഗ്രസിന്റെ 21 മന്ത്രിമാരും ജെഡിഎസിന്റെ ഒമ്പതുപേരുമാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയത്. മന്ത്രിസഭ ഉടന്‍ പുനസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട് 

രാജിവെച്ച മുതിര്‍ന്ന നേതാവായ രാമലിംഗ റെഡ്ഡിയെ ഉപമുഖ്യമന്ത്രിയാക്കാനും മറ്റുള്ളവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനുമുള്ള നീക്കമാണ് നേതാക്കള്‍ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ജെ ഡി എസ് ഒപ്പം നിര്‍ത്തിയിരുന്ന എച്ച് നാഗേഷ് എം എല്‍യും കെ പി ജെ പി അംഗമായ ആര്‍ ശങ്കറും രാജി വച്ച് ബി ജെ പിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയതും പാര്‍ട്ടിയ്ക്ക് കനത്ത ആഘാതമാണ് നല്‍കിയിരിക്കുന്നത്.
 

RELATED STORIES

Top