logo
add image
പാകിസ്ഥാനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി ചികില്‍സയ്ക്കിടെ മരിച്ചു

പാകിസ്ഥാനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി ചികില്‍സയ്ക്കിടെ മരിച്ചു

ലാഹോര്‍. പാകിസ്ഥാനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തിയായ നൂറുല്‍ ഹുസൈന്‍ (55) ചികില്‍സയ്ക്കിടെ മരിച്ചു. 330 കിലോ ഭാരമുണ്ടായിരുന്ന നൂറുല്‍ ഭാരം കുറയ്ക്കാനുള്ള ചികില്‍സ നടക്കുന്നതിനിടെയാണ് ഐ സി യുവില്‍ മരിച്ചത്. ആശുപത്രിയില്‍ മറ്റൊരു രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെയും ആശുപത്രി കെട്ടിടവും ആക്രമിക്കുന്നതിനിടെ നൂറുല്‍ ഐ സിയുവില്‍ തനിച്ചാവുകയും തുടര്‍ന്ന് ചികില്‍സ ലഭ്യമാകാതെ മരിക്കുകയുമായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

മറ്റൊരു രോഗിയും ഇത്തരത്തില്‍ ഐ സി യുവില്‍ മരിച്ചിട്ടുണ്ട്. ആശുപത്രി ആക്രമിച്ചവര്‍ ഐസിയുവിന്റെ ചില്ലുകളും വെന്റിലേറ്ററും തകര്‍ക്കുമ്പോള്‍ ജീവനക്കാര്‍ ഓടി രക്ഷപെടുകയും രോഗികള്‍ തനിച്ചാവുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാരം മൂലം വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലായിരുന്നു നൂറുല്‍. ഗേറ്റിലൂടെ കടക്കാനാവാത്തതിനാല്‍ മതില്‍  തകര്‍ത്ത് ഹെലികോപ്ടര്‍ മാര്‍ഗ്ഗമാണ് അദ്ദേഹത്തെ ചികില്‍സയ്ക്കായി എത്തിച്ചിരുന്നത്. 
 

RELATED STORIES

Top