logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
പുരാതന ഫെലിസ്ത്യ നഗരമായ സിക്ലാഗിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തിയതായി പുരാവസ്തു ഗവേഷകര്‍. 

പുരാതന ഫെലിസ്ത്യ നഗരമായ സിക്ലാഗിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തിയതായി പുരാവസ്തു ഗവേഷകര്‍. 

ജറുസലേം. പുരാതന ഫെലിസ്ത്യ നഗരമായ സിക്ലാഗിന്റെ സ്ഥാനം നിര്‍ണയിച്ച് പുരാവസ്തു ഗവേഷകര്‍. നിലവിലുള്ള യിസ്രായേലിന്റെ മധ്യ ഭാഗത്തായാണ് പട്ടണം സ്ഥിതി ചെയ്തിരുന്നുവെന്ന് കണ്ടെത്തിയത്. ഹീബ്രു സര്‍വകലാശാലയാണ് ഗവേഷണത്തിന് ചുക്കാന്‍ പിടിക്കുന്നത്. 

ബിസി 12#ാ#ം നൂറ്റാണ്ടുമുതല്‍ സിക്ലാഗ് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് ഫെലിസ്ത്യ സംസ്‌കാരം നിലനിന്നിരുന്നതിന്റെ സൂചനകള്‍ നല്‍കുന്ന തരത്തിലുള്ള  ചരിത്രാവശിഷ്ടങ്ങളും മണ്‍പാത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

യിസ്രായേലിന്റെ രാജാവായിരുന്ന ദാവീദിന്റെ ചരിത്രം വിവരിക്കുന്നിടത്താണ് സിക്ലാഗ് പ്രാധാന്യമര്‍ഹിക്കുന്നത്. ഇസ്രായേല്‍ രാജാവായ ശൗലിനെ ഭയന്ന് പലായനം ചെയ്ത ദാവീദ് അഭയം തേടുകയും ശൗലിന്റെ മരണം വരെ പാര്‍ക്കുകയും ചെയ്ത പട്ടണമാണ് സിക്ലാഗ്. അന്ന് ഫെലിസ്ത്യരുടെ രാജാവായിരുന്ന ആഖീശ് ദാവീദിന് സിക്ലാഗ് ഭരിക്കുന്നതിനായി വിട്ടുനല്‍കിയെന്ന് ബൈബിളിലെ 1 ശമൂവേല്‍ 27ല്‍ വ്യക്തമാക്കുന്നുണ്ട്. 
 

RELATED STORIES

Top