logo
add image
പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കണമെന്ന് ആവശ്യം

പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം. കാറുകളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റും ടൂവീലറുകളില്‍ ഹെല്‍മറ്റും നിര്‍ബന്ധമാക്കണമെന്ന ആവശ്യവുമായി ഗതാഗത സെക്രട്ടറിയായ കെ ആര്‍ ജ്യോതിലാല്‍ രംഗത്തെത്തി. ഇതു സംബന്ധിച്ച് പോലീസ് മേധാവിക്കും ഗതാഗതകമ്മീഷണര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റുമില്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ലെന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം നിലവിലുണ്ട്. 

നിയമം നിര്‍ബന്ധമാണെങ്കിലും കര്‍ശനമായ നടപടികള്‍ എടുക്കാറില്ല, മോട്ടോര്‍ വാഹന നിയമം അനുസരിച്ച് പിന്നിലിരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്നത് വ്യക്തമാക്കുന്നുണ്ട്. സീറ്റ് ബെല്‍റ്റ് ഉള്ള വാഹനങ്ങളില്‍ പിന്‍സീറ്റിലെ യാത്രക്കാര്‍ സുരക്ഷാക്രമീകരണമെന്ന നിലയില്‍ സീറ്റ്‌ബെല്‍റ്റ് ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് ഗതാഗത സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നു. 

RELATED STORIES

Top