logo
add image
ഗോവയിലും കോണ്‍ഗ്രസിന് തിരിച്ചടി. പത്ത് എം എല്‍ എമാര്‍  ബി ജെ പിയില്‍

ഗോവയിലും കോണ്‍ഗ്രസിന് തിരിച്ചടി. പത്ത് എം എല്‍ എമാര്‍  ബി ജെ പിയില്‍

കര്‍ണാടകയ്ക്കു പുറമേ ഗോവയിലും കോണ്‍ഗ്രസിന് കനത്ത പ്രഹരം. കോണ്‍ഗ്രസിന്റെ ആകെ പതിനഞ്ച് എം എല്‍ എമാരില്‍ 10 പേര്‍ ബി ജെ പിയിലേക്ക് ചേക്കേറി. ആകെ പതിനഞ്ച് എം എല്‍ എമാരായിരുന്നു കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. പ്രതിപക്ഷ നേതാവായ ചന്ദ്രകാന്ത് കവേല്‍ക്കറുടെ നേതൃത്വത്തിലാണ് എം എല്‍ എമാര്‍ സ്പീക്കര്‍ക്ക് രാജി കൈമാറിയത്. നാളെ എം എല്‍ എ മാര്‍ അമിത് ഷായെ കാണും.കോണ്‍ഗ്രസില്‍ നിന്ന് വിമതര്‍ കൂടി പാര്‍ട്ടിയിലേക്കെത്തുന്നതോടെ കക്ഷിനില 27ലേക്കുയരും. ഇതോടെ മന്ത്രിസഭയില്‍ അഴിച്ചു പണി അനിവാര്യമാകും.  
 

RELATED STORIES

Top