logo
add image
രാജ്യം കാത്തിരുന്ന ചന്ദ്രയാന്‍ 2 വിക്ഷേപണം  മാറ്റിയെന്ന് ഐ എസ് ആര്‍ ഓ

രാജ്യം കാത്തിരുന്ന ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിയെന്ന് ഐ എസ് ആര്‍ ഓ

ശ്രീഹരിക്കോട്ട. രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചന്ദ്രയാന്‍ 2 അവസാനനിമിഷത്തില്‍ വിക്ഷേപണം മാറ്റി. ഇന്ന് പുലര്‍ച്ചയ്ക്ക് 2:51 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടത്താനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ വിക്ഷേപണത്തിന് 56 മിനിറ്റുകള്‍ മുമ്പാണ് സാങ്കേതിക തകരാര്‍ മൂലം വിക്ഷേപണം മാറ്റിവയ്ക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നത്. 

ചന്ദ്രനെ വലം വയ്ക്കുന്ന ഓര്‍ബിറ്ററും ഗവേഷണത്തിനായുള്ള റോബോട്ടിക് റോവറും സുരക്ഷിതമായി ചന്ദ്രനില്‍ ഇറങ്ങുന്നതിനുള്ള ലാന്‍ഡറും ഉള്‍പ്പെട്ടതായിരുന്നു ചന്ദ്രയാന്‍ 2. ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുന്നതിനു പകരം സോഫ്റ്റ് ലാന്‍ഡിങ് നടത്താനായിരുന്നു പദ്ധതി. വായുസാന്നിധ്യമില്ലാത്തതിനാല്‍ ലാന്‍ഡറിനെ താഴെയിറക്കുക ശഅരമകരമായ ജോലിയാണ്. എതിര്‍ വശത്തുനിന്ന് എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ച് വേഗം നിയന്ത്രിക്കാനായിരുന്നു പദ്ധതി. 
 

RELATED STORIES

Top