logo
add image
ശാരോന്‍ ചര്‍ച്ച് സണ്ടേസ്‌കൂള്‍ അസോസിയേഷന്റെ പ്രീമാരിറ്റല്‍ കൗണ്‍സലിങ് നടത്തപ്പെട്ടു

ശാരോന്‍ ചര്‍ച്ച് സണ്ടേസ്‌കൂള്‍ അസോസിയേഷന്റെ പ്രീമാരിറ്റല്‍ കൗണ്‍സലിങ് നടത്തപ്പെട്ടു

തിരുവല്ല. ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ സണ്ടേസ്‌കുള്‍ അസോസിയേഷന്‍ കൗണ്‍സലിങ് സെക്ഷനായ തണലിന്റെ നേതൃത്വത്തില്‍ ആദ്യത്തെ പ്രീ മാരിറ്റല്‍ കൗണ്‍സലിങ് ജൂലൈ 13  ശനിയാഴ്ച നടത്തപ്പെട്ടു. തിരുവല്ല ബിലീവേഴ്‌സ് യൂത്ത് സെന്ററില്‍ വെച്ച് നടന്ന സെമിനാറിലെ വിവിധ സെക്ഷനുകളില്‍ പാസ്റ്റര്‍മാരായ സനു ജോസഫ്, ബ്ലസ്സന്‍ ജോര്‍ജ്ജ് എന്നിവരും ബ്രദര്‍ റോഷി തോമസും അദ്ധ്യക്ഷത വഹിച്ചു. ഡോ. സജികുമാര്‍ കെ.പി, റവ. മനു മാത്യു, പാസ്റ്റര്‍ ഏബ്രഹാം മന്ദമരുതി എന്നിവരാണ് ക്ലാസുകള്‍ നയിച്ചത്. പ്രിന്‍സ്, ജിതിന്‍, സോളമന്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു. തണലിന്റെ കോര്‍ഡിനേറ്ററായ ബ്രദര്‍ പ്രിന്‍സ് ജോസഫ് നേതൃത്വം നല്‍കി. കൗണ്‍സലിങില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. 
 

RELATED STORIES

Top