logo
add image
ഫുജൈറയില്‍ യു പി എഫ് സമ്മേളനം

ഫുജൈറയില്‍ യു പി എഫ് സമ്മേളനം

ഫുജൈറ. യുണൈറ്റഡ് പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് ഈസ്റ്റേണ്‍ റീജിയന്‍ സമ്മേളനം അനുഗ്രഹീതമായി നടത്തപ്പെട്ടു. ഫുജൈറ ഗീഹോന്‍ ഐ പി സി സഭയുടെ ആഭിമുഖ്യത്തിലാണ് സമ്മേളനം നടത്തിയത്. ഫുജൈറ കുടാതെ ദൈദ്, ദിബ്ബ, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന പതിനഞ്ചോളം പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയാണ് യു പി എഫ്.

സമ്മേളനത്തില്‍ റവ.ഡോ എം വി സൈമണ്‍ വചന ശുശ്രൂഷ നടത്തി. .യു പി എഫിന്റെ പുതിയ ഭാരവാഹികളായി പാസ്റ്റര്‍ രാജേഷ് വക്കം (സെക്രട്ടറി), ലാലു പോള്‍ (ട്രഷറാര്‍ ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.യു പി എഫിന്റെ പ്രസിഡന്റായ പാസ്റ്റര്‍ ജെയിംസ് കെ ഈപ്പന്‍ , എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി. യു പി എഫിന്റെ വാര്‍ഷീക കണ്‍വന്‍ഷനും വി ബി എസും നവംബറില്‍ നടത്താന്‍ തീരുമാനിച്ചു. 
 

RELATED STORIES

Top