logo
add image
നേപ്പാളില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍

നേപ്പാളില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍

കാഠ്മണ്ഡു. ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നേപ്പാളില്‍ മരിച്ചവരുടെ എണ്ണം 88 ആയി ഉയര്‍ന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവിടെ ശക്തമായ മഴ ആരംഭിച്ചത്.  ഇതുവരെ 32 പേരെ കാണാതായിട്ടുണ്ട്. രാജ്യത്തെ 25 ജില്ലകളില്‍ താമസിക്കുന്നവര്‍ വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുകയാണ്. കാഠ്മണ്ഡുവിന്റെ ബല്‍ഖു, കലങ്കി തുടങ്ങിയ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. ഇതുവരെ 2500ലധികം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. 

ലോകാരോഗ്യ സംഘടനയുടെ നേപ്പാള്‍ ഓഫീസിന്റെയും യുനിസെഫ് പോലെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെയും പ്രതിനിധികളുടെ അടിയന്തിര യോഗത്തില്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. പ്രളയബാധിതരുടെ സുരക്ഷയ്ക്കായി വിവിധയിടങ്ങളില്‍ താത്കാലിക ആരോഗ്യ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. 
 

RELATED STORIES

Top