logo
add image
ഐ പി സി തിരുവനന്തപുരം മേഖലാ സംയുക്ത സമ്മേളനം 

ഐ പി സി തിരുവനന്തപുരം മേഖലാ സംയുക്ത സമ്മേളനം 

പേരൂര്‍ക്കട. ഐ പി സി തിരുവനന്തപുരം മേഖലാ സംയുക്തസമ്മേളനം 2019 ജൂലൈ 21 ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ പേരൂര്‍ക്കട ഐ പി സി ഫെയ്ത്ത സെന്ററില്‍ വച്ച് നടക്കും. ഐ പി ലി തിരുവനന്തപുരം മേഖലാ പ്രസിഡന്റ് പാസ്റ്റര്‍ കെ സി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ഐ പി സി ജനറല്‍ സെക്രട്ടറിയായ പാസ്റ്റര്‍ കെ സി ജോണ്‍, ഐ പി സി ജനറല്‍ ട്രഷറാര്‍ ബ്രദര്‍ സജി പോള്‍, ഐ പി സി ജനറല്‍ ചാരിറ്റി ബോര്‍ഡ് ചെയര്‍മാനായ ഡോ. ജോണ്‍ എസ് മരത്തിനാല്‍ എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും. 
  സമ്മേളനത്തില്‍ തിരുവനന്തപുരം മേഖലയ്ക്ക് ലഭിച്ച ആംബുലന്‍സ് സമര്‍പ്പിക്കുന്ന ശുശ്രൂഷ നടക്കും. നിര്‍ധനരായ 100 കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുകയും സി ബി എസ് സി , എസ് എസ് എല്‍സി പരീക്ഷകള്‍ക്ക് ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കുകയും ചെയ്യും. കൂടാതെ 50 സഭാഹോളുകളിലേക്കുള്ള സീലിംഗ് ഫാന്‍ വിതരണവും നടക്കും. 
   ഐ പി സി തിരുവനന്തപുരം മേഖലയില്‍ നിന്ന് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയും ഐ പി സി കേരളാസ്റ്റേറ്റ് എക്‌സിക്യൂട്ടീവായി തെരഞ്ഞെടുക്കപ്പെട്ടവരെയും സമ്മേളനത്തില്‍ ആദരിക്കും.
 

RELATED STORIES

Top