logo
add image
ഐ സി സി ഹാള്‍ ഓഫ് ഫെയിം പുരസ്‌കാരം സച്ചിന്‍ തെണ്ടുല്‍ക്കറിന്

ഐ സി സി ഹാള്‍ ഓഫ് ഫെയിം പുരസ്‌കാരം സച്ചിന്‍ തെണ്ടുല്‍ക്കറിന്

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റ് ചരിത്രത്തില്‍ പ്രമുഖ സ്ഥാനം വഹിച്ചിട്ടുള്ള പ്രതിഭകള്‍ക്കായി നല്‍കുന്ന ഐ സി സി ഹാള്‍ ഓഫ് ഫെയിം അവാര്‍ഡിന് അര്‍ഹനായി. പതിനാറാമത്തെ വയസ്സില്‍ ക്രിക്കറ്റിന്റെ ലോകത്തെത്തിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ 200 ടെസ്റ്റ് മല്‍സരങ്ങളും 463 ഏകദിനവും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 50, ഏകദിനത്തില്‍ 49 എന്നിങ്ങനെ സെഞ്ചുറി തികച്ച വ്യക്തിയാണ് സച്ചിന്‍. 

പുരസ്‌കാരം ലഭിക്കുന്ന രാജ്യത്തെ ആറാമത്തെ വ്യക്തിയാണ് സച്ചിന്‍. ബിഷന്‍ സിങ് ബേദി, കപില്‍ദേവ്, സുനില്‍ ഗവാസ്‌കര്‍, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് മുമ്പ് പുരസ്‌കാരം നേടിയവര്‍. ജസീവ ക്രിക്കറ്റ് വിട്ടതിനു ശേഷം അഞ്ചു വര്‍ഷം കഴിഞ്ഞാണ് ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തുന്നത്.  
 

RELATED STORIES

Top