logo
add image
Breaking News
യൗവനക്കാരോട്... 

യൗവനക്കാരോട്... 

യൗവനം പ്രവൃത്തികളുടെ സമയമാണ്. വിവേകവും അവിവേകവും തമ്മിലുള്ള ഒ രു മത്സരമായി യൗവനത്തെ കണക്കാക്കാം. പാപത്തിന് ഏറ്റവും കൂടുതലായും നിഷ്പ്രയാസമായും  വ്യക്തിയെ സ്വാധീനിക്കാന്‍ യൗവനത്തി ല്‍ സാധിക്കും. അതുകൊണ്ടു തന്നെ ബൈബിള്‍ ഇപ്രകാരം പറയുന്നു യൗവനത്തി ല്‍ നിന്റെ സ്രഷ്ടാവിനെ ഓര്‍ത്തുകൊള്‍ക (സഭാപ്രസംഗി 12:1).ഒരു വ്യക്തി തന്റെ യൗവനം ദൈവത്തിനായി ചെലവഴിക്കുന്നതു പോലെ ഭാഗ്യം മറ്റൊന്നില്ല. 
   യൗവനകാലത്ത് നാം എന്തായിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ ഭാവി തീരുമാനിക്കപ്പെടുന്നത്. ജഡമോഹം, കണ്‍മോഹം ജീവനത്തിന്റെ പ്രതാപം എന്നീ മൂന്നു ചുവരുകളുള്ള കോട്ടയ്ക്കുള്ളില്‍ പിശാച് യൗവനക്കാരെ തളച്ചിടാറുണ്ട്.  യേശുക്രിസ്തു തന്റെ ക്രുശിലെ മരണത്തോടെ സാ ത്താനെ പരാജയപ്പെടുത്തി. യേശുക്രിസ്തുവില്‍ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് പാപത്തില്‍ നിന്ന് മോചനവും പൂര്‍ണ്ണമാ യ വിടുതലും അനുഭവിക്കാനായി സാധിക്കും. എന്നാല്‍ അവരെ തന്റെ വലയില്‍ വീഴ്ത്തുന്നതിന് പിശാച് നിരന്തരം തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടേയിരിക്കുന്നു. വാക്കു കളിലുടെയും ചിന്തകളിലൂടെയും പിശാച് കൊണ്ടുവരുന്ന ചതിക്കുഴികളിലേക്ക് വീണ്ടും  വീണുപോയവര്‍ നിരവധിയാണ്. 
   യൗവനത്തിന്റെ എല്ലാ ചാപല്യങ്ങളുമുണ്ടായിട്ടും പിശാചിന്റെ തന്ത്രങ്ങളില്‍ വീഴാതെ നിന്ന ഭക്തന്മാരെ ദൈവവചനത്തില്‍ നിന്ന് നമുക്ക് കാണുവാന്‍ കഴിയും.
    ദൈവീക പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി ദൈവം തെരഞ്ഞെടുത്ത യോസേഫ് പിതാവിന്റെ ഓമനപുത്രനായിരുന്നല്ലോ.  അവന്റെ ചെ റുപ്രായത്തില്‍ തന്നെ മരണത്തെ മുഖാമുഖം കണ്ടെങ്കിലും ദൈവം അവനെ വിടുവിച്ചു. എന്നാ ല്‍ പാപം പൊത്തിഫറിന്റെ ഭാര്യയുടെ രൂപത്തില്‍ യോ സേഫിനെ പ്രലോഭിപ്പിച്ച പ്പോള്‍ അവന്‍ അവിടെ നിന്ന് ഓടിപ്പോവുകയാണ് ചെയ്തത്. അതിനു കാരണം യോസേഫിന് ദൈവത്തോ ടുണ്ടായിരുന്ന വിശ്വസ്ത തയും ഭയവുമായിരുന്നു. അതുകൊണ്ട് നന്മയും തി ന്മയും തിരിച്ചറിയാനുള്ള വിവേകം യോസേഫിനു ണ്ടായി. 
   ദാനിയേലിന്റെ പ്രവചനത്തിലും ഒരുകൂട്ടം യൗവനക്കാരെ കാണാന്‍ കഴിയും. എണ്ണത്തില്‍ അവര്‍ ചുരുക്ക മായിരുന്നു. എന്നാല്‍ അവര്‍ ദൈവത്തിനു വേണ്ടി ചെയ് തത് വലിയ കാര്യമാണ്. അവരില്‍ കളങ്കമുണ്ടായിരു ന്നില്ല. അധ്യക്ഷന്മാരും പ്രധാന ദേശാധിപതിമാരും രണ്ടു കാര്യങ്ങള്‍ സംബന്ധി ച്ച് അവര്‍ക്ക് വിരോധം കണ്ടെത്തുവാന്‍ ശ്രമിച്ചെങ്കിലും ഒന്നും കണ്ടെത്തുവാന്‍ കഴി ഞ്ഞില്ല. ദാനിയേല്‍ വിശ്വസ്തനായിരുന്നതു കൊണ്ട് ഒരു തെറ്റും കുറ്റവും അവനില്‍ ക ണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന് ദാനിയേല്‍ 6:4ല്‍ പറയുന്നു. ഇതില്‍ നിന്നും പാപമില്ലാത്ത ഉത്തമ ജീവിതമായിരുന്നു ദാനിയേലിന്റേത് എന്ന് അര്‍ ത്ഥമില്ല. മറിച്ച് ചെയ്ത തെറ്റുകള്‍ ഏറ്റു പറഞ്ഞ് പാപക്ഷമ പ്രാപിച്ച് അവര്‍ നിരന്തരം തങ്ങളുടെ വിശുദ്ധി സൂക്ഷിച്ചു പോന്നു. 
   ലോകത്തിന്റെ അച്ചുതണ്ട് ഉറപ്പിച്ചിരിക്കുന്നത് യൗവന ക്കാരിലാണ്. കാലത്തിന്റെ ഗതിവിഗതികള്‍ യൗവനക്കാരിലൂടെയാണ് മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ പാപം നിറഞ്ഞ ലോകത്തിന്റെ മുഴു സ്വാധീനവും യൗവന ക്കാരിലുണ്ട്. പാപം ക്ഷമിക്കുന്നവനും വിധികര്‍ത്താവുമായ ദൈവത്തെക്കുറിച്ചുള്ള അജ്ഞതയാണ് പാപത്തില്‍ തുടരുന്നതിന് ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നത്. 
    ദൈവസഭയില്‍ വിശ്വാസികളായ മാതാപിതാക്കളാല്‍ ജനിച്ചു വളര്‍ത്തപ്പെടുന്ന കുട്ടികള്‍ ചെറുപ്പത്തില്‍ ക്രിസ്തുവിനെ അറിഞ്ഞാണ് വളരു ന്നതെങ്കിലും യൗവനപ്രായത്തില്‍ തങ്ങളുടെ അഭിരുചി യ്ക്കും അഭിപ്രായത്തിനും പ്രാധാന്യം നല്‍കി ദൈവവ ചനത്തില്‍ നിന്നും അകന്ന് പാപത്തില്‍ വീഴുന്നത് ഇന്ന് നിത്യ സംഭവമായി ത്തീര്‍ന്നി രിക്കുകയാണ്. 
   പാപത്തെ ഒഴിഞ്ഞിരിക്കുക അഥവാ വിശുദ്ധി എന്നത് ക്രിസ്തുവിലേക്കുള്ള വഴിയ ല്ല. ക്രിസ്തു വിശുദ്ധിയിലേക്കുള്ള വഴിയാണ് എന്ന് എഡ്രിജന്‍ റോജേഴ്‌സ് അഭിപ്രായപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ വസ്തുത മനസ്സിലാ ക്കിയില്ലെങ്കില്‍ വിശുദ്ധിയില്‍ ജീവിക്കുക എന്നത് ഒരു ഭാരിച്ച കാര്യമായി മാറും. വിശുദ്ധ ജീവിതം എന്നത് ഒരു സ്വസ്ഥതാ ജീവിതമാണ്. നമ്മുടെ ക്രിസ്തീയ ജീവിതത്തിലും ശുശ്രൂഷാ ജീവിതത്തിലും പാപത്തിനുള്ള പ്രലോഭ നങ്ങളുമായി സാത്താന്‍ സമീപിക്കുമ്പോള്‍ യൗവന ക്കാരോട് വചനം പറയുന്നു നിന്റെ യൗവനത്തില്‍ സ്ര ഷ്ടാവിനെ ഓര്‍ത്തു കൊ ള്‍ക. യോസേഫും ദാനിയേ ലും മറ്റനേകം വിശുദ്ധന്മാരും ശത്രുവിന്റെ തന്ത്രത്തെ തിരി ച്ചറിഞ്ഞതുകൊണ്ടാണ് അ തില്‍ നിന്നും വിടുവിക്കപ്പെട്ട ത്. ഇന്ന് നമുക്കുനേരെയും ശത്രു തന്ത്രങ്ങള്‍ മെനയു മ്പോള്‍ ഓര്‍ക്കുക, പിശാചി ന്റെ തന്ത്രങ്ങളെ നാം അറി യാത്തവരല്ല. ക്രിസ്തുവില്‍ സമര്‍പ്പിക്കപ്പെട്ട ഒരു നല്ല വിശുദ്ധജീവിതവും ശത്രുവി നെ ജയിക്കാനുള്ള ആത്മീയ ആയുധവര്‍ഗ്ഗവും നമുക്കു കരസ്ഥമെങ്കില്‍ യൗവനത്തി ല്‍ ക്രിസ്തുവിനു വേണ്ടി വീറോടെ പൊരുതുവാന്‍ നമുക്കും കഴിയും എന്നതിന് രണ്ടുപക്ഷമില്ല.  
 

RELATED STORIES

Top