logo
add image
ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് കുവൈത്തില്‍

ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് കുവൈത്തില്‍

കുവൈത്ത്. ഫസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ പുത്രികാ സംഘടനയായ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് നേതൃത്വം നല്‍കുന്ന ഏകദിന ക്യാമ്പ് 2019 ഓഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 9:00 മുതല്‍ വൈകീട്ട് 4:00 വരെ നടക്കും. ക്രോസ് റോഡ് എന്ന പേരിലുള്ള ക്യാമ്പിന്റെ ചിന്താവിഷയം യേശുവിനെ അറിയുക എന്നതാണ്. അബ്ബാസിയ നീഡ്‌സ് ടൈപ്പിംഗ് സെന്ററിന് എതിര്‍വശം സ്ഥിതി ചെയ്യുന്ന ന്യൂ ബെസ്റ്റ് ബേക്കറി ബില്‍ഡിങ്ങിലുള്ള ഫസ്റ്റ് എ ജി പ്രെയര്‍ ഹാളില്‍ വച്ചു നടക്കുന്ന ക്യാമ്പ്  നാഷണല്‍ ഇവാന്‍ജലിക്കല്‍ ചര്‍ച്ച് കുവൈത്ത് സെക്രട്ടറി ബ്രദര്‍ റോയി കെ യോഹന്നാന്‍ ഉദ്ഘാടനം ചെയ്യും. 

10 വയസ്സു മുതല്‍ 40 വയസ്സു വരെയുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. കണ്‍വന്‍ഷന്‍ പ്രസംഗകനായ പാസ്റ്റര്‍ ഏബ്രഹാം തോമസ് (എബി അയിരൂര്‍) ക്ലാസുകള്‍ നയിക്കും. ഫസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് കുവൈത്തിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ ജയിംസ് ഏബ്രഹാം മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കും.

RELATED STORIES

Top