logo
add image
പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കായി പ്രാര്‍ത്ഥിച്ച് അമേരിക്കന്‍ നേതാക്കള്‍

പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കായി പ്രാര്‍ത്ഥിച്ച് അമേരിക്കന്‍ നേതാക്കള്‍

വാഷിംഗ്ടണ്‍. ക്രൈസ്തവരായ പീഡിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ട് അമേരിക്കയിലെ നേതാക്കള്‍. വാഷിംഗ്ടണിലാണ് ജനപ്രതിനിധി സഭയില്‍ അംഗങ്ങളായവരും കോണ്‍ഗ്രസ് അംഗങ്ങളും സുവിശേഷ പ്രവര്‍ത്തകരും വൈദീകരും ബിഷപ്പുമാരും പങ്കെടുത്ത പ്രത്യേക പ്രാര്‍ത്ഥന നടന്നത്. 

വിവിധ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍, അര്‍മേനിയന്‍ പാരമ്പര്യങ്ങള്‍ എന്നിവയില്‍ നിന്നുള്ള പ്രാര്‍ത്ഥനകളും സങ്കീര്‍ത്തനങ്ങളും ചൊല്ലിയാണ് പ്രാര്‍ത്ഥന നടത്തിയത്. ക്രൈസ്തവര്‍ ഏറ്റവുമധികം ഉപദ്രവം നേരിടുന്ന പ്രദേശമായ മധ്യപൂര്‍വേഷ്യന്‍ ക്രൈസ്തവര്‍ക്കായും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ഇത്തരം ക്രൈസ്തവരുടെ മധ്യത്തില്‍ മതസ്വാതന്ത്ര്യത്തിന്റെ അംബാസിഡര്‍മാരാകണമെന്ന് കാലിഫോര്‍ണിയയില്‍ നിന്നുള്ള പ്രതിനിധിയായ അന്ന ഈശോ ആഹ്വാനം ചെയ്തു. 

RELATED STORIES

Top