logo
add image
ഫെയ്‌സാപ്പ് വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണത്തിലെ വാസ്തവമെന്ത്?

ഫെയ്‌സാപ്പ് വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണത്തിലെ വാസ്തവമെന്ത്?

ന്യൂയോര്‍ക്ക്. വയസ്സായാല്‍ കാണാന്‍ എങ്ങനെയായിരിക്കും എന്ന ഫെയ്‌സാപ്പ് ഫോട്ടോസ് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. പ്രമുഖരും സാധാരണക്കാരും ഒരുപോലെ ഉപയോഗിക്കുന്നതാണ് ഫെയ്‌സ് ആപ്പ്. അതു തന്നെ അപകടമാണെന്നും ഉപയോഗിച്ചവര്‍ക്ക് പണികിട്ടുമെന്നുമുള്ള തരത്തിലുള്ള വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ ആളുകളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നതായിരുന്നു പ്രധാന ആരോപണം. 

ഇതുമായി ബന്ധപ്പെട്ട് റഷ്യന്‍ കമ്പനിയായ ഫെയ്‌സാപ്പ് കമ്പനിയില്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണം അടിസ്ഥാനരഹിതമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അപ്‌ലോഡ് ചെയ്യപ്പെടുന്ന ചിത്രമല്ലാതെ മറ്റൊന്നും വ്യക്തികളെ തിരിച്ചറിയാനായി ഉപയോഗിക്കുന്നില്ലെന്നാണ് കമ്പനി വിശദീകരിക്കുന്നത്.  ഒരാളുടെ പ്രായം കൂടിയാലും കുറഞ്ഞാലും എങ്ങനെയിരിക്കും എന്ന് കാണിച്ചു തരുന്നതിന് നിര്‍മ്മിതബുദ്ധിയാണ് പ്രയോജനപ്പെടുത്തുന്നത്.

RELATED STORIES

Top