logo
add image
ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയം

ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയം

ന്യൂഡല്‍ഹി. ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപണം പൂര്‍ത്തിയാക്കി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കു അഭിമാന മുഹൂര്‍ത്തമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. രാജ്യത്തെ സമര്‍ഥരായ യുവാക്കളെ ശാസ്ത്രമേഖലയിലേക്കും പുതിയ കണ്ടെത്തലുകളും ഗവേഷണങ്ങളും നടത്തുന്നതിലേക്കും നയിക്കുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും രാഷ്ട്രപതിയും ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. പുതിയ കണ്ടെത്തലുകള്‍ക്ക് വഴി തുറക്കുന്നതാണ് ചന്ദ്രയാന്‍ ദൗത്യമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. 

ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. ഇത്തരം ഗവേഷണ രംഗങ്ങളില്‍ മുന്‍ പ്രധാമന്ത്രിമാര്‍ക്കുള്ള പങ്കിനെകുറിച്ചു കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. കൂടാതെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വാര്‍ത്താ വിതരണ ചുമതല വഹിക്കുന്ന പ്രകാശ് ജാവേദ്കര്‍, ബി ജെ പിയുടെ വര്‍ക്കിങ് പ്രസിഡന്റായ ജെ പി നഡ്ഡ, കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ എന്നിവര്‍ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനം അറിയിച്ചു. 
 

RELATED STORIES

Top